Brahmagiri Society Scam: ’14 ലക്ഷം രൂപ എന്റെ അടുത്ത് നിന്ന് കട്ടു’; ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ സിപിഎം പ്രവര്‍ത്തകന്റെ പ്രതിഷേധം

Wayanad Brahmagiri Society CPM Worker Protest: പോലീസിനെ ഞാന്‍ നേരത്തെ അറിയിച്ചതാണ്. എസ്പിയെ അറിയിച്ചതാണ്, മുഖ്യമന്ത്രിയുടെ പിഎയെ അറിയിച്ചു. ഈ നാട്ടിലെ നിയമ സംവിധാനത്തില്‍ മുഴുവന്‍ ഞാന്‍ അറിയിച്ചു.

Brahmagiri Society Scam: 14 ലക്ഷം രൂപ എന്റെ അടുത്ത് നിന്ന് കട്ടു; ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ സിപിഎം പ്രവര്‍ത്തകന്റെ പ്രതിഷേധം

ബ്രഹ്‌മഗിരി സൊസൈറ്റിക്ക് മുന്നിലെ പ്രതിഷേധം

Updated On: 

17 Mar 2026 | 03:28 PM

വയനാട്: അക്കൗണ്ടില്‍ നിന്ന് 14 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് വയനാട് ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകന്‍ നൗഷാദ്. 14 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്ന് കട്ടുകൊണ്ടുപോയി എന്നാരോപിച്ച് പെട്രോളുമായാണ് നിക്ഷേപകന്‍ എത്തിയത്. പണം തിരികെ ലഭിച്ചില്ലെങ്കില്‍ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും ഇയാള്‍ മുഴക്കി.

പാര്‍ട്ടി കൊടിയും കയ്യിലേന്തിയായിരുന്നു നൗഷാദിന്റെ പ്രതിഷേധം. പോലീസിനെ പണം നഷ്ടമായ വിവരം നേരത്തെ അറിയിച്ചിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

“പോലീസിനെ ഞാന്‍ നേരത്തെ അറിയിച്ചതാണ്. എസ്പിയെ അറിയിച്ചതാണ്, മുഖ്യമന്ത്രിയുടെ പിഎയെ അറിയിച്ചു. ഈ നാട്ടിലെ നിയമ സംവിധാനത്തില്‍ മുഴുവന്‍ ഞാന്‍ അറിയിച്ചു. 14 ലക്ഷം രൂപ ഈ പാര്‍ട്ടിയെ വിശ്വസിച്ച് ഞാന്‍ കൊടുത്തതാണ്. ഈ കൊടി നെഞ്ചോട് ചേര്‍ത്ത് വിശ്വസിച്ചയാളാണ് ഞാന്‍. എന്നിട്ട് ഇതിന്റെ ഡയറക്ടര്‍മാര്‍ എന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചു,” എന്നും നൗഷാദ് ആരോപിക്കുന്നു.

പാര്‍ട്ടി നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് തന്നോട് പണം വാങ്ങിയതെന്നാണ് നൗഷാദിന്റെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ പിഎ അങ്ങനെയുള്ള സകല ആളുകള്‍ക്കും പരാതി കൊടുത്തിരുന്നു. സൊസൈറ്റിയില്‍ ഉള്ളവര്‍ കട്ടോണ്ട് പോയതാണെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. വയനാട് ജില്ലയിലെ ചില പാര്‍ട്ടി അംഗങ്ങള്‍ ചെയ്തുവെച്ച തോന്നിവാസമാണെന്നും നൗഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പരാതി കൊടുത്തപ്പോള്‍ തങ്ങള്‍ക്കറിയില്ല, ഓഫീസില്‍ തന്നെ ചോദിക്കാനാണ് എല്ലാവരും പറയുന്നത്. കല്‍പ്പറ്റ എകെജി ഭവനില്‍ വെച്ചാണ് പൈസ കൊടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഈ പ്രശ്‌നം പരിഹരിച്ച് തരാമെന്ന് ഉറപ്പ് പറഞ്ഞതാണ്. രണ്ട് തവണ അവിടെ വെച്ച് ചര്‍ച്ച നടത്തി, എന്നിട്ടും നടപടിയില്ല. താന്‍ കല്‍പ്പറ്റ ടൗണ്‍ ബ്രാഞ്ച് അംഗമായിരുന്നപ്പോഴാണ് പണം നല്‍കിയതെന്നും നൗഷാദ്.

ഈ വര്‍ഷം ജനുവരിയിലും ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി നൗഷാദ് രംഗത്തെത്തിയിരുന്നു. 2021ല്‍ സൊസൈറ്റിയിലേക്ക് ചാക്കില്‍ പണമെത്തിച്ച് ജീവനക്കാരുടെ അക്കൗണ്ട് വഴി നിക്ഷേപം നടത്തിയെന്നായിരുന്നു നൗഷാദിന്റെ ആരോപണം. കോഴിക്കോട് നിന്ന് സൊസൈറ്റി ഓഫീസിലേക്ക് 2021 ഡിസംബറില്‍ കള്ളപ്പണം എത്തിച്ചുവെന്ന് ആരോപിച്ച നൗഷാദ് അതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇയാള്‍ അവിടുത്തെ ഓഫീസ് അറ്റന്‍ഡറായി ജോലി ചെയ്തിട്ടുണ്ട്.

Also Read: Kavadiyar Palace Theft: കവടിയാർ കൊട്ടാരത്തിൽ മോഷണം എളുപ്പമല്ല… കള്ളൻ കപ്പലിലോ?, സന്ദർശകരുടെ ലിസ്റ്റെടുത്തു..

ബ്രഹ്‌മഗിരി സൊസൈറ്റിക്കെതിരെയുള്ള ആരോപണം

സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എ ആയിരുന്ന പി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൊസൈറ്റിയാണ് ബ്രഹ്‌മഗിരി. മാംസ വില്‍പന-സംസ്‌കരണം എന്നിവ ലക്ഷ്യമിട്ടായിരുന്നു സംഘം ആരംഭിച്ചത്. പോത്ത്, കോഴിയിറച്ചി എന്നിവ പാക്കറ്റുകളിലാക്കി വില്‍പന നടത്താന്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഔട്ട്‌ലെറ്റുകളും ആരംഭിച്ചു. നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചായിരുന്നു നടത്തിപ്പ്. എന്നാല്‍ പിന്നീട് സ്ഥാപനം തകര്‍ന്നു, ഇതോടെ പണം നിക്ഷേപിച്ചവരെല്ലാം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്