CV Padmarajan: കേരള രാഷ്ട്രീയത്തിലെ കുലീന സാന്നിധ്യം, എ.കെ. ആന്റണി മന്ത്രിസഭയിലെ നിറസാന്നിധ്യം സി.വി. പത്മരാജൻ വിടവാങ്ങി

CV Padmarajan Passes Away: 1987: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, 1991-ൽ വീണ്ടും വിജയിച്ചു. ഈ കാലഘട്ടത്തിൽ വൈദ്യുതി-കയർ മന്ത്രിയായും പിന്നീട് വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചു. ഇദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് 20 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത്.

CV Padmarajan: കേരള രാഷ്ട്രീയത്തിലെ കുലീന സാന്നിധ്യം, എ.കെ. ആന്റണി മന്ത്രിസഭയിലെ നിറസാന്നിധ്യം സി.വി. പത്മരാജൻ വിടവാങ്ങി

Cv Padmajan

Published: 

16 Jul 2025 20:01 PM

കൊല്ലം: കേരള രാഷ്ട്രീയത്തിലെ കുലീന സാന്നിധ്യവും മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി.വി. പത്മരാജൻ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹം, കെ. കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

 

രാഷ്ട്രീയ ജീവിതം ഒരു തിരിഞ്ഞുനോട്ടം

1931 ജൂലൈ 22-ന് പരവൂർ കുന്നത്തു വേലു വൈദ്യരുടെയും കെ.എം. തങ്കമ്മയുടെയും മകനായി ജനിച്ച സി.വി. പത്മരാജൻ, കൊല്ലം ജില്ലയിലെ കോട്ടപ്പുറം പ്രൈമറി സ്കൂൾ, എസ്.എൻ.വി. സ്കൂൾ, കോട്ടപ്പുറം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചങ്ങനാശ്ശേരി സെന്റ് ബെർക്മാൻസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റും തിരുവനന്തപുരം എം.ജി. കോളജിലെ ആദ്യ ബാച്ചിൽ നിന്ന് ബി.എ. ബിരുദവും നേടി. കോട്ടപ്പുറം സ്കൂളിൽ മൂന്ന് വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം, എറണാകുളം ലോ കോളജിലും തിരുവനന്തപുരം ലോ കോളജിലുമായി നിയമപഠനം പൂർത്തിയാക്കി.

  • 1982: ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന-ഫിഷറീസ് മന്ത്രിയായി ചുമതലയേറ്റു.
  • പിന്നീട് മന്ത്രിസ്ഥാനം രാജിവെച്ച് കെപിസിസി പ്രസിഡന്റായി.
  • 1987: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, 1991-ൽ വീണ്ടും വിജയിച്ചു.
  • ഈ കാലഘട്ടത്തിൽ വൈദ്യുതി-കയർ മന്ത്രിയായും പിന്നീട് വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചു. ഇദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് 20 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത്.
  • കെ. കരുണാകരൻ അപകടത്തിൽപ്പെട്ട് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ ആക്ടിങ് മുഖ്യമന്ത്രിയായും സി.വി. പത്മരാജൻ പ്രവർത്തിച്ചിട്ടുണ്ട്.
  • 1994: എ.കെ. ആന്റണി മന്ത്രിസഭയിൽ ധനം-കയർ-ദേവസ്വം മന്ത്രിയായി പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു.
  • സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

 

സഹകരണ രംഗത്തും വ്യക്തിമുദ്ര

കേരളം കണ്ട ഏറ്റവും മികച്ച സഹകാരികളിൽ ഒരാളായിരുന്ന സി.വി. പത്മരാജൻ, കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ആക്ടിങ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിയമജ്ഞയും അഭിഭാഷകയുമായ വസന്തകുമാരിയാണ് ഭാര്യ. അജി (മുൻ പ്രൊജക്ട് മാനേജർ, ഇൻഫോസിസ്), അനി (വൈസ് പ്രസിഡന്റ്, വോഡാഫോൺ–ഐഡിയ, മുംബൈ) എന്നിവരാണ് മക്കൾ. മരുമകൾ: സ്മിത. സി.വി. പത്മരാജന്റെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിന് ഒരു വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ജനസേവനവും രാഷ്ട്രീയ പ്രവർത്തനങ്ങളും എന്നും ഓർമ്മിക്കപ്പെടും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ