Cyclone Montha: ‘മോന്‍ത’യില്‍ കുരുങ്ങുമോ? കേരളത്തെ വിറപ്പിച്ച് ശക്തമായ മഴയും കാറ്റും

Impact of Cyclone Montha in Kerala: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത.

Cyclone Montha: മോന്‍തയില്‍ കുരുങ്ങുമോ? കേരളത്തെ വിറപ്പിച്ച് ശക്തമായ മഴയും കാറ്റും

മഴ

Published: 

27 Oct 2025 14:14 PM

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോന്‍ത ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും ശക്തമായ കാറ്റും മഴയും. ചുഴലിക്കാറ്റ് ഒക്ടോബര്‍ 28ന് ചൊവ്വാഴ്ച തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ തീരത്തേക്ക് അടുക്കുന്നതാണ് നിലവില്‍ കേരളത്തില്‍ മഴ ശക്തമായതിന് കാരണം. അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴയുണ്ടാകും.

മോന്‍ത കേരളത്തെ ബാധിക്കുമോ?

മോന്‍ത ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ അറിയിപ്പുകളൊന്നും വന്നിട്ടില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും മഴയുണ്ടാകും.

മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം (ഓറഞ്ച് അലര്‍ട്ട്- അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മറ്റു ജില്ലകളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: Montha Cyclonic Storm: മോന്‍താ ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെയോടെ തീവ്രമാകും; 110 കി.മീ വേഗതയില്‍ വീശാന്‍ സാധ്യത

അതേസമയം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ ദിശകളില്‍ നിന്ന് മോന്‍ത ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി 15 കിലോമീറ്റര്‍ വേഗത്തില്‍ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍, പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലൂടെ അടുത്ത 12 മണിക്കൂറില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ കാറ്റ് സഞ്ചരിക്കുമെന്നും വകുപ്പ് വ്യക്തമാക്കുന്നു.

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ