AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

വയനാട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം; സ്കൂളുകള്‍ക്ക് അവധി

Tiger Spotted in Panamaram: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാ​ഹചര്യത്തിൽ പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ച് വീതം വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

വയനാട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം; സ്കൂളുകള്‍ക്ക് അവധി
പ്രതീകാത്മക ചിത്രംImage Credit source: Unsplash
sarika-kp
Sarika KP | Published: 17 Dec 2025 06:17 AM

വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമം ‌തുടരുന്നു. വയനാട് കണിയാമ്പാറ്റ പനമരം മേഖലയിൽ ഇറങ്ങിയ കടുവയെയാണ് കാടുകയറ്റാനുള്ള നടപടികൾ തുടരുന്നത്. തെർമൽ ഡ്രോൺ ഉപയോ​ഗിച്ച് കണ്ടെത്തിയ ശേഷം കാടുകയറ്റാൻ ആണ് നീക്കം. പ്രദേശത്ത് ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

മേഖലയിൽ അഞ്ച് വയസ്സുള്ള ആൺ കടുവയെയാണ് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് പിടിക്കൂടാൻ ഉത്തരവ് ലഭിച്ചത്. കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനുമുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ മാർ​ഗവും തേടുമെന്ന് കഴിഞ്ഞ ദിവസം തന്നെ വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലേക്കാണ് കടുവ ഓടിയത്.

Also Read:വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ

അതേസമയയം ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാ​ഹചര്യത്തിൽ പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ച് വീതം വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരോധനാജ്ഞയും നിലവിലുണ്ട്. പനമരം പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം,അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ പഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ചീക്കല്ലൂർ വഴിയുള്ള കൂടോത്തുമ്മൽ പനമരം റോഡ് പൂർണമായും അടച്ചു. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകി.  കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇതിനു പിന്നാലെ ആർആർടി സംഘം നേരിൽ കടുവയെ കണ്ടതിനു പിന്നാലെ വനപാലക സംഘം ഉച്ചയോടെ ഈ പ്രദേശം വളയുകയായിരുന്നു.