Kerala Rain ALert: പോയിട്ടില്ല… മഴ വീണ്ടും വരുന്നു; ഈ ജില്ലകളിലെ മുന്നറിയിപ്പ് ഇങ്ങനെ
Kerala Weather Update Today: സംസ്ഥാനത്ത് ഇടിമിന്നലിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. സംസ്ഥാനത്ത് ഡിസംബറായതോടെ മഴ കുറഞ്ഞെങ്കിലും മലയോരമേഖലകളിൽ അതിശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. വരും ദവസങ്ങളിൽ നിലവിൽ ഉള്ളതിനേക്കാൾ തണുപ്പ് കൂടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പൊന്നും നൽകിയിട്ടില്ലെങ്കിലും ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇടിമിന്നലിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ശബരിമലയിലെ പമ്പ, നിലയ്ക്കൽ, സന്നിധാനം മേഖലകളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലയായതിനാൽ തണുപ്പ് വർദ്ധിക്കാനുള്ള സാധ്യത കാണുന്നു.
Also Read: വീണ്ടും മഴയോ? നാളെ ഈ ജില്ലകളിൽ മഴ ഉറപ്പ്
19ാം തീയതി വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എന്നാൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തണുത്ത് വിറച്ച് കേരളം
സംസ്ഥാനത്ത് ഡിസംബറായതോടെ മഴ കുറഞ്ഞെങ്കിലും മലയോരമേഖലകളിൽ അതിശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. വരും ദവസങ്ങളിൽ നിലവിൽ ഉള്ളതിനേക്കാൾ തണുപ്പ് കൂടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലയിലും തണുപ്പ് കൂടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കിയിലെ മൂന്നാർ, വയനാട്, നെല്ലിയാമ്പതി പോലുള്ള ഉയർന്ന മേഖലകളിൽ തണുപ്പ് വർദ്ധിച്ചിരിക്കുകയാണ്. സമീപ കാലത്തെ ഏറ്റവും കൂടിയ തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാറിൽ മൂന്ന് ഡിഗ്രി സെൽഷ്യസാണ് താപനില. സമതല പ്രദേശങ്ങളിലും, പ്രത്യേകിച്ച് പുലർച്ചെയും രാത്രിയിലും തണുപ്പ് അനുഭവപ്പെടുന്നുണ്ട്.