Stray Dog Attack: കോഴിക്കോട് കുട്ടികളുൾപ്പടെ എട്ട് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
Stray Dog Attack in Kozhikode: ഇതില്‍ ഏഴ് പേര്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്...

പ്രതീകാത്മക ചിത്രം
കോഴിക്കോട്: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാവുകയാണ്. കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്കാണ് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റത്. കോഴിക്കോട് കുറ്റ്യാടിയിൽ പ്രദേശത്തിൽ ആകെ ഭീതി പടർത്തിയ പേപ്പട്ടിയെ നാട്ടുകാർ ചേർന്ന് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു.കുറ്റ്യാടി കരണ്ടോട് ഐബക്ക് അന്‍സാര്‍(9), സൈന്‍ മുഹമ്മദ് നീലേച്ചുകുന്ന്(4), അബ്ദുല്‍ ഹാദി(8), വടക്കേ പറമ്പത്ത് സൂപ്പി, സതീശന്‍ നരിക്കൂട്ടുംചാല്‍, സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് ബാബു കുനിങ്ങാട്, അതിഥി തൊഴിലാളിയായ അബ്ദുള്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഇതില്‍ ഏഴ് പേര്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്.
രാവിലെയോടെയാണ് നീലേച്ചുകുന്ന്, കുളങ്ങരതാഴ, കരണ്ടോട് എന്നിവിടങ്ങളിൽ പേപ്പട്ടി ആക്രമണം ഉണ്ടായത്. വീടിന്റെ വരാന്തയിലും ജോലിസ്ഥലത്തും റോഡിലും വെച്ച് നായ ആക്രമിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.