5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ettumanoor Mother Daughters Death: ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി

Ettumanoor Mother Daughters Death: ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഷൈനിയും നോബിയും തമ്മിലുള്ള ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ സമ്മർദ്ദവും ഷൈനിയെ തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.

Ettumanoor Mother Daughters Death: ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി
ettumanoor suicide
nithya
Nithya Vinu | Published: 12 Mar 2025 13:47 PM

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി. ഏറ്റുമാനൂർ പൊലീസാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യ പ്രേരണക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടർന്വേഷണത്തിന് ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും പ്രതിയെ കസ്റ്റഡി വിടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കുറ്റം തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരും ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി.

ALSO READ: കശുവണ്ടി ശേഖരിക്കാനെത്തിയ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍; ആന്തരിക അവയവങ്ങള്‍ക്ക് പരിക്ക്

തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യാക്കോസിൻ്റെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസിന് മുന്നിൽ ചാടിയാണ് ജീവനൊടുക്കിയത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തു വച്ചായിരുന്നു സംഭവം. പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് ഷൈനി പെൺമക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയാണ് ഷൈനിയും രണ്ട് പെൺമക്കളും. മരിച്ച അലീനയ്ക്ക് 11 വയസ്സും ഇവാനയ്ക്ക് 10 വയസും മാത്രമാണ് പ്രായം.

ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഷൈനിയും നോബിയും തമ്മിലുള്ള ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ സമ്മർദ്ദവും ഷൈനിയെ തളർത്തിയിരുന്നു. നോബിയും ഷൈനിയും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും പോലീസ്‌ പറയുന്നു. നോബി വിദേശത്താണ് ജോലി ചെയ്തിരുന്നത്. ഭർത്താവുമായി പിരിഞ്ഞ ശേഷവും ജോലിക്ക്‌ ശ്രമിച്ചിരുന്നെങ്കിലും കിട്ടാതിരുന്നത്‌ ഷൈനിയെ മാനസികമായി വളരെയധികം തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഷൈനിയുടെ മറ്റൊരു മകൻ എഡ്വിൻ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയാണ്‌.