Woman murder: കശുവണ്ടി ശേഖരിക്കാനെത്തിയ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍; ആന്തരിക അവയവങ്ങള്‍ക്ക് പരിക്ക്
Tribal Woman Murder: ആക്രമണത്തിൽ രജനിയുടെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശരീരത്തിൽ പതിമൂന്നോളം പരിക്കുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. രജനിയുടെ കരളിന് ചവിട്ടേറ്റ് ക്ഷതം സംഭവിച്ചിരുന്നു.

കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ കശുവണ്ടി പെറുക്കുന്ന ജോലിക്കെത്തിയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കരിമന്തം പണിയ ഉന്നതിയിലെ ആലാറ്റില്‍ രജനി(37) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രജനിയുടെ ഭർത്താവ് പേര്യ മടത്തിൽ ഉന്നതിയിലെ എ.കെ.ബാബുവിനെ (41) ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന് വ്യക്തമായത്. ആക്രമണത്തിൽ രജനിയുടെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശരീരത്തിൽ പതിമൂന്നോളം പരിക്കുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. രജനിയുടെ കരളിന് ചവിട്ടേറ്റ് ക്ഷതം സംഭവിച്ചിരുന്നു. തലച്ചോറിനും പരിക്കുണ്ട്. ചവിട്ടിയും തല നിലത്തടിച്ചുമാണു കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗനം.
തിങ്കളാഴ്ച രാവിലെയാണ് കശുമാവിൻ തോട്ടത്തിലെ വീട്ടിൽ രജനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്ന് ബാബുവിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ രജനിയെ മര്‍ദ്ദിച്ചതായി ബാബു ചോദ്യം ചെയ്യലില്‍ പോലീസിൽ മൊഴി നൽകി.കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.
ഞായറാഴ്ച രാത്രി മദ്യപിച്ച ബാബുവും രജനിയും തമ്മിൽ വഴക്കുണ്ടായെന്നും ഇതാണ് കൊലപാതകത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു. ഒരു മാസം മുൻപാണ് ഇരുവരും ഇവിടെയെത്തിയത്. ബ്ലാത്തൂർ സ്വദേശി പാട്ടത്തിനെടുത്ത തോട്ടത്തിൽ തൊഴിലാളികളായിരുന്നു ഇരുവരും. ഇയാൾ ഇതിനു മുൻപും രജനിയെ മർദിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.തലയോല പുഴയില്‍ മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണ്. ബബിത, സവിത, അഞ്ജലി, ബബീഷ്, രജീഷ്, രഞ്ജേഷ്, ബിജിന്‍ ബാബു എന്നിവരാണ് മക്കള്‍. ഇതില്‍ അഞ്ചുവയസുളള രഞ്ജേഷും നാലുവയസുളള ബിബിന്‍ബാബുവുമാണ് ദമ്പതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്.