AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shiny and Daughters Death:’കടുത്ത കുറ്റബോധത്തിൽ നോബി; സെല്ലിനുള്ളിൽ പൊട്ടിക്കരഞ്ഞു; ഭക്ഷണത്തോടും താൽപര്യമില്ല’

Ettumanoor Mother Daughters Death: സ്റ്റേഷനിൽ എത്തിച്ച നോബി സെല്ലിനുള്ളിൽ പൊട്ടിക്കരഞ്ഞുവെന്നും ഭക്ഷണത്തോടും മറ്റും വലിയ താൽപര്യം കാണിച്ചില്ലെന്നും പോലീസ് പറയുന്നു. ഇറച്ചിയും മീനും ഉപേക്ഷിച്ചതായും പോലീസിനോട് നോബി പറഞ്ഞതായാണ് വിവരം.

Shiny and Daughters Death:’കടുത്ത കുറ്റബോധത്തിൽ നോബി; സെല്ലിനുള്ളിൽ പൊട്ടിക്കരഞ്ഞു; ഭക്ഷണത്തോടും താൽപര്യമില്ല’
മരിച്ച അലീന, ഇവാന, ഷൈനി നോബി ലൂക്കോസ്Image Credit source: social media
Sarika KP
Sarika KP | Updated On: 13 Mar 2025 | 11:51 AM

കോട്ടയം: ഏറ്റുമാനുരിൽ അമ്മയും രണ്ട് പെൺമക്കളും ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് നോബി പോലീസ് കസ്റ്റഡിയിലാണ്. റിമാൻഡിൽ കഴിഞ്ഞിരുന്ന തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റ്ഡിയിൽ വാങ്ങിയിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ നോബി വലിയ അസ്വസ്ഥനാണെന്നാണ് പോലീസ് പറയുന്നത്.

സ്റ്റേഷനിൽ എത്തിച്ച നോബി സെല്ലിനുള്ളിൽ പൊട്ടിക്കരഞ്ഞുവെന്നും ഭക്ഷണത്തോടും മറ്റും വലിയ താൽപര്യം കാണിച്ചില്ലെന്നും പോലീസ് പറയുന്നു. ഇറച്ചിയും മീനും ഉപേക്ഷിച്ചതായും പോലീസിനോട് നോബി പറഞ്ഞതായാണ് വിവരം. കടുത്ത കുറ്റബോധത്തിലാണ് നോബിയെന്നും തുടക്കത്തിൽ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും എന്നാൽ ഇപ്പോൾ സഹകരിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

Also Read:ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി

അതേസമയം നോബിയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം നോബി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ജാമ്യ അപേക്ഷ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. അവസാനമായി നോബി അയച്ച സന്ദേശം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കേസിൽ പരമാവധി ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനം പോലീസ് ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ മാസം 28-ാം തീയതി പുലർച്ചെയാണ് നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള പെൺകുട്ടികളും ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് ജനരോഷത്തിനും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനും പിന്നാലെ കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിന്റെ മാനസിക പീഡനമാണ് മരണകാരണമെന്ന് വ്യക്തമായത്. മരിക്കുന്നതിനു മുൻപ് നോബി ഷൈനിക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതിൽ മനംനൊന്താണ് അമ്മയും മക്കളും ആത്മഹത്യ ചെയ്തതെന്നുമാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.