5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Exit Poll Result 2024: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് വിജയം? ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോൾ

Kerala Lok Sabha Election Exit Poll Result 2024: കേരളത്തിൽ താമരവിരിയുന്ന തരത്തിലുള്ള പ്രഖ്യാപനത്തിനൊപ്പം എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.

Exit Poll Result 2024: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് വിജയം? ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോൾ
Follow Us
neethu-vijayan
Neethu Vijayan | Updated On: 01 Jun 2024 20:02 PM

സംസ്ഥാനത്ത് ലോകസഭ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം കാഴ്ചവെക്കുന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ജനകീയനായ പന്ന്യൻ രവീന്ദ്രനും, വിശ്വ പൗരനെന്ന ഖ്യാദി നേടിയ ശശി തരൂരും, ടെക് ജീനിയസായ രാജീവ് ചന്ദ്രശേഖറും പത്മനാഭൻ്റെ മണ്ണിലെത്തുമ്പോൾ മൂന്നു പേരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നാൽ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖറിന് വിജയമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. കേരളത്തിൽ താമരവിരിയുന്ന തരത്തിലുള്ള പ്രഖ്യാപനത്തിനൊപ്പം എൽഡിഎഫിന് 29 ശതമാനം വോട്ടും യുഡിഎഫിന് 41 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടുമെന്ന് ടൈംസ് നൗവും മൂന്ന് സീറ്റുവരെ എന്ന് എബിപിയും പറയുന്നു.

അതേസമയം കേരളത്തിൽ എൽഡിഎഫിന് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക എന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ 70.35% പോളിങ് രേഖപ്പെടുത്തിയിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും തന്നെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പുകളിൽ ആധിപത്യം പുലർത്തുന്നത്.

Latest News