Kochi Explosion: കൊച്ചിയിലെ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു
Kochi Explosion Update: സ്റ്റൗ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സും പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടാകുന്നത്.

വ്യവസായ മേഖലയിൽ പൊട്ടിത്തെറി (Represental Image/ Credits: Gettyimages)
കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറിയുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. ഒഡീഷ സ്വദേശിയായ അജയ് വിക്രമന്‍ എന്നയാളാണ് മരിച്ചത്. കൂടാതെ മൂന്ന് പേർക്ക് പരിക്കേറ്റതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. സ്റ്റൗ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫയർ ഫോഴ്സും പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടാകുന്നത്. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.
Updating…