ഓണം മുന്നിൽ, സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ച് സർക്കാർ

Government allocated Rs 100 crore to Supplyco: ബജറ്റിൽ വിപണി ഇടപെടലിന് സപ്ലെയ്കോക്ക് 250 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ഇപ്പോൾ 100 കോടി അനുവദിച്ചതോടെ ഓണക്കാലത്തേക്കുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ സാധിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

ഓണം മുന്നിൽ, സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ച് സർക്കാർ

Supplyco, KN Balagopal

Published: 

22 Jun 2025 | 02:26 PM

ഓണക്കാല വിപണിയെ മുൻനിർത്തി സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ച് ധനകാര്യ വകുപ്പ്. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള ‌പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക ലഭ്യമാക്കുന്നതെന്ന് ധനകാര്യ മന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു.

ഈ വർഷം ബജറ്റിൽ വിപണി ഇടപെടലിന് സപ്ലെയ്കോക്ക് 250 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ഇപ്പോൾ 100 കോടി അനുവദിച്ചതോടെ ഓണക്കാലത്തേക്കുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ സാധിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കഴിഞ്ഞവർഷം 489 കോടി രൂപയാണ് നൽകിയത്. ബജറ്റിൽ സപ്ലൈകോയ്ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ വകയിരുത്തിയതെങ്കിലും 284 കോടി രൂപ അധികമായി നൽകുകയായിരുന്നു.

ALSO READ: നിലമ്പൂരില്‍ നാളെ വിധിപ്രഖ്യാപനം; എല്‍ഡിഎഫിനും, യുഡിഎഫിനും ഒരുപോലെ നിര്‍ണായകം, ചങ്കിടിപ്പ്‌

‘2011 – 2012 മുതൽ 2024 – 2025വരെയുള്ള 15 വർഷം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി ആകെ 7630 കോടി രൂപയാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തിൽ ഇതിൽ 410 കോടി രൂപ മാത്രമാണ്‌ നൽകിയിട്ടുള്ളതെന്നും ബാക്കി 7220 കോടി രൂപയും എൽഡിഎഫ്‌ സർക്കാരുകളാണ്‌ അനുവദിച്ചതെന്നും’ ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

അതേസമയം, ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി അറിയിച്ചിരുന്നു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ്‌ പറഞ്ഞിരുന്നത്. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച അനുവദിച്ചു. കൂടാതെ, ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയമാണ് അനുവദിച്ചത്.

Follow Us
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു