Malappuram Rabies: മുറിവ് തുന്നാന്‍ പാടില്ല; അഞ്ചര വയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

Rabies Death in Malappuram: കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കെതിരെ കുട്ടിയുടെ പിതാവ് സല്‍മാനുല്‍ ഫാരിസ് രംഗത്തെത്തി. ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ ആരും ബന്ധപ്പെട്ടില്ലെന്നും ഫാരിസ് പ്രതികരിച്ചു.

Malappuram Rabies: മുറിവ് തുന്നാന്‍ പാടില്ല; അഞ്ചര വയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

സിയ ഫാരിസ്‌

Published: 

04 May 2025 | 03:58 PM

മലപ്പുറം: പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. കുട്ടിയുടേത് കാറ്റഗറി 3 ല്‍ വരുന്ന കേസാണ്. മുറിവ് തുന്നാന്‍ പാടില്ലെന്നാണ് ഗൈഡ്‌ലൈനില്‍ പറയുന്നതെന്ന് വിശദീകരണം. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കെതിരെ കുട്ടിയുടെ പിതാവ് സല്‍മാനുല്‍ ഫാരിസ് രംഗത്തെത്തി. ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ ആരും ബന്ധപ്പെട്ടില്ലെന്നും ഫാരിസ് പ്രതികരിച്ചു.

വാക്‌സിന്‍ എടുത്തിട്ടും മരണം സംഭവിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടി. സിയ ഫാരിസാണ് കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് മരിച്ചത്.

മാര്‍ച്ച് 29നാണ് കുട്ടിയെ നായ ആക്രമിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും മുറിവ് ഡെറ്റോള്‍ ഉപയോഗിച്ച് കഴുകിയെന്നും കുടുംബം പറഞ്ഞിരുന്നു.

Also Read: Rabies Child Death: പേവിഷബാധ കുത്തിവെപ്പെടുക്കാന്‍ വൈകിയാല്‍ എന്ത് സംഭവിക്കും? മരണം ഒഴിവാക്കാന്‍ ചെയ്യേണ്ടത്‌

മരുന്ന് ഇല്ലാത്തതിനാല്‍ ഡോക്ടര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അവിടെ നിന്നും ചികിത്സ ലഭിക്കാന്‍ വൈകിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ