AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rabies Death: വാക്സീനെടുത്തിട്ടും ഫലമുണ്ടായില്ല, കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരൻ മരിച്ചു

Rabies Death in Kannur: ദിവസങ്ങൾക്കു മുമ്പ് കണ്ണൂർ നഗരത്തിൽ വ്യാപകമായിതെരുവുനാ യ ആക്രമണം ഉണ്ടായിരുന്നു. 70ലധികം പേരാണ് നായയുടെ ആക്രമണത്തെ തുടർന്ന് ചികിത്സ തേടിയത്.

Rabies Death: വാക്സീനെടുത്തിട്ടും ഫലമുണ്ടായില്ല, കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരൻ മരിച്ചു
ഹരിത്ത്
Nithya Vinu
Nithya Vinu | Published: 28 Jun 2025 | 02:55 PM

കണ്ണൂർ: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരൻ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളായ മണി ജാതിയ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31നായിരുന്നു പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്ത് വച്ച് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.

കുട്ടിയുടെ മുഖത്ത് വലത് കണ്ണിനും ഇടതു കാലിനുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കുട്ടിയെ അന്ന് തന്നെ കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും വാക്സീനേഷൻ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ പരിയാരം ​മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.

12 ദിവസം പരിയാരത്ത് ചികിത്സയിൽ കഴിഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തി കൊണ്ടിരുന്നത്. അതിനിടെയാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്.

വാക്സിൻ എടുത്തെങ്കിലും മുഖത്ത് കടിയേറ്റതിനാൽ പെട്ടെന്ന് തന്നെ വിഷബാധ കുഞ്ഞിന്റെ തലച്ചോറിനെ ബാധിച്ചിരുന്നതിനാലാണ് ആരോഗ്യനില ഗുരുതരമായത്. ദിവസങ്ങൾക്കു മുമ്പ് കണ്ണൂർ നഗരത്തിൽ വ്യാപകമായിതെരുവുനാ യ ആക്രമണം ഉണ്ടായിരുന്നു. 70ലധികം പേരാണ് നായയുടെ ആക്രമണത്തെ തുടർന്ന് ചികിത്സ തേടിയത്.