AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert Today: സംസ്ഥാനത്ത് കനത്ത മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

Kerala Rain Alert Today: ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala Rain Alert Today: സംസ്ഥാനത്ത് കനത്ത മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്,  മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു
പ്രതീകാത്മക ചിത്രം Image Credit source: PTI
sarika-kp
Sarika KP | Published: 28 Jun 2025 14:31 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മാത്രമാണ് മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിട്ട മുന്നറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Also Read:മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും, ജാ​ഗ്രത

അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുകയാണ്. നിലവിൽ 135.75 അടിയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ തുടങ്ങിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. മഴയും നീരൊഴുക്കും ശക്തമായി തുടർന്നാൽ ഇന്ന് തന്നെ സ്‌പിൽ വേ ഷട്ടറുകൾ തുറന്നേക്കും. ഇതിനു തീരത്തുള്ള ജനങ്ങൾക്ക് കഴിഞ്ഞ ദിവസം രാത്രി തന്നെ ജാ​ഗ്രത നിർദേശം നൽകിയിരുന്നു. ഇവിടങ്ങളിലെ 883 കുടുംബങ്ങളെ ഇന്ന് രാത്രിയോടെ മാറ്റാൻ ജില്ലാ കലക്ടർ വി.വിഗ്നേശ്വരി റവന്യൂ, പൊലീസ് അധികാരികൾക്ക് നിർദേശം നൽകി. ഇവർക്കായി ഇരുപതിലധികം ക്യാംപുകൾ‍ ഒരുക്കി കഴിഞ്ഞു.