Tiger again in Pancharakolly: പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവ; സ്ഥിരീകരിച്ച് വനംവകുപ്പ്

Tiger again in Pancharakolly: കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ രാധ കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്താണ് നാട്ടുകാർ കടുവയുടെ കാൽപ്പാട് കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് എത്തി പരിശോധന നടത്തുകയായിരുന്നു.

Tiger again in Pancharakolly: പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവ; സ്ഥിരീകരിച്ച് വനംവകുപ്പ്

Tiger Attack

Published: 

24 Mar 2025 | 05:26 PM

കൽപറ്റ: പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാനിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. പ്രദേശത്ത് കണ്ട കാൽപ്പാടുകൾ കടുവയുടേത് ആണെന്ന് ഉറപ്പിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും വനംവകുപ്പ് അറിയിച്ചു.

കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ രാധ കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്താണ് നാട്ടുകാർ കടുവയുടെ കാൽപ്പാട് കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് പരിശോധന നടത്തുകയായിരുന്നു.

പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപമുള്ള തോട്ടത്തിൽ കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു രാധയെ കടുവ ആക്രമിച്ചത്. തോട്ടത്തിൽ നിന്ന് നൂറ് മീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. വനമേഖലയിൽ മാവോയിസ്റ്റ് നിരീക്ഷണം നടത്തുകയായിരുന്ന തണ്ടർബോൾഡ് സേനയാണ് രാധയുടെ മൃതദേഹം കണ്ടത്. തുട‍ർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വൻപ്രതിഷേധമാണ് പഞ്ചാരക്കൊല്ലിയിൽ നടന്നത്. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ആവശ്യം. എന്നാൽ രാധ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി.

Follow Us
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം