CPM MLA Isha Potty: മുന്‍ സി.പി.എം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു

CPM MLA Isha Potty: മൂന്നുതവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു ഐഷാ പോറ്റി. എന്നാൽ അഞ്ചുവർഷത്തോളമായി....

CPM MLA Isha Potty: മുന്‍ സി.പി.എം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു

Aisha Potty

Published: 

13 Jan 2026 | 01:36 PM

മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു. സമരവേദിയിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം പങ്കെടുക്കുകയും ചെയ്തു. മൂന്നുതവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു ഐഷാ പോറ്റി. എന്നാൽ അഞ്ചുവർഷത്തോളമായി സിപിഎമ്മുമായി അകന്നു കഴിയുകയായിരുന്നു ഇവർ. രാഷ്ട്രീയത്തിൽ അത്ര സജീവമല്ലാതെ ഇരിക്കുമ്പോഴാണ് ഇപ്പോൾ കോൺഗ്രസിലേക്ക് വീണ്ടും ചുവട് വച്ചിരിക്കുന്നത്. ഐഷാ പോറ്റിയെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു.

കഴിഞ്ഞവർഷം കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം പ്രഭാഷണത്തിലും ഐഷാ പോറ്റി എടുത്തിരുന്നു. അന്ന് തന്നെ ഐഷാ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള പ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങൾ
ഉയർന്നുവന്നിരുന്നു. മാത്രമല്ല അന്ന് കോൺഗ്രസ് വേദിയിൽ എത്തിയ ഐഷാ പോറ്റിക്ക് വലിയ രീതിയിലുള്ള സ്വീകരണമാണ് കോൺഗ്രസ് നേതാക്കളും നൽകിയത്. കൂടാതെ ആ വേദിയിൽ വച്ച് തന്നെ സ്വാഗതം ആശംസിച്ച കോൺഗ്രസ് ഭാരവാഹി സി എൻ നന്ദകുമാർ ഐഷാപോറ്റിയെ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് സ്വാഗതവും ചെയ്തു.

എന്നാൽ അന്ന് താൻ കോൺഗ്രസിൽ ചേരാൻ വേണ്ടിയല്ല ഈ വേദിയിൽ എത്തിയത് എന്നായിരുന്നു ഐഷാ പോറ്റി പറഞ്ഞിരുന്നത്. മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി അനുസ്മരിക്കാൻ ആണ് എന്നും ഐഷാ കോൺഗ്രസ് വേദിയിലെ തന്റെ സാമീപ്യത്തെക്കുറിച്ച് വ്യക്തമാക്കി. എന്നാൽ അന്നും ഇവർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിരുന്നു.

Related Stories
വെളുത്തുള്ളിയുടെ തൊലി കളയാൻ പാടുവേണ്ട... ഇതാണ് ഈസി
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു വർഷത്തോളം സൂക്ഷിക്കാം
ഭവന വായ്പകള്‍ പലതരം, ഏതെടുക്കണം?
മുല്ലപ്പൂ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം
മീൻക്കുളത്തിൽ നിന്നും പിടികൂടിയ കൂറ്റൻ രാജവെമ്പാല
ആ മതിലിന് മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
മസിനഗുഡി വഴിയുള്ള ഊട്ടി യാത്ര ഈ കൊമ്പൻ അങ്ങെടുത്തൂ
അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞെന്ന് റിനി ആന്‍ ജോര്‍ജ്‌