Judege S Sirijagan: കേരള ഹൈക്കോടതി മുൻ ജഡ്ജി എസ്. സിരിജഗൻ അന്തരിച്ചു
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ ആക്ടിങ് വൈസ് ചാൻസലർ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജി എസ്. 2005 മുതൽ 2014വരെയാണ് അദ്ദേഹം ഹൈക്കോടതിയിൽ ജഡ്ദജായിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . കൊല്ലം മയ്യനാട് സ്വദേശിയാണ്. ശവസംസ്കാരം കൊച്ചി രവിപുരം ശ്മശാനത്തിൽ വൈകീട്ട് നാലിന്. കടവന്ത്രയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം.
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ ആക്ടിങ് വൈസ് ചാൻസലർ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പൊതു താത്പര്യ ഹർജികളിൽ അദ്ദേഹം കേസേടുത്തതും, പരാമർശങ്ങളും വളര അധികം ചർച്ചയായിരുന്നു.
തെരുവുനായ പ്രശ്നം നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച കമ്മറ്റി അധ്യക്ഷൻ, ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാൻ തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.