G Sudhakaran: ജി സുധാകരന് കോണ്‍ഗ്രസ് ‘കൈ’കൊടുത്തു; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥി ഇല്ല

Kerala Assembly Election 2026: ഏഴ് തവണ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിയമസഭയിലേക്ക് മത്സരിച്ചയാളാണ് ജി സുധാകരന്‍. ഇതില്‍ നാല് തവണ വിജയിച്ചു. രണ്ട് തവണ മന്ത്രിയാകുകയും ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും...

G Sudhakaran: ജി സുധാകരന് കോണ്‍ഗ്രസ് കൈകൊടുത്തു; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥി ഇല്ല

ജു സുധാകരന്‍, കോണ്‍ഗ്രസ് ചിഹ്നം

Updated On: 

16 Mar 2026 | 10:11 AM

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരന് പിന്തുണ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്. മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി അറിയിക്കും. സിപിഎമ്മിനോട് പിണങ്ങി സ്വതന്ത്രനായി മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു ജി സുധാകരന്‍. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതാക്കളും സുധാകരനും തമ്മില്‍ ചര്‍ച്ച നടത്തുകയും പിന്തുണ സ്വീകരിക്കാമെന്ന നിലപാടില്‍ എത്തിച്ചേരുകയുമായിരുന്നു.

ഏഴ് തവണ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിയമസഭയിലേക്ക് മത്സരിച്ചയാളാണ് ജി സുധാകരന്‍. ഇതില്‍ നാല് തവണ വിജയിച്ചു. രണ്ട് തവണ മന്ത്രിയാകുകയും ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും പ്രവര്‍ത്തിച്ച ജി സുധാകരന്റെ കൂടുമാറ്റം സിപിഎമ്മില്‍ വോട്ടുചോര്‍ച്ചയ്ക്ക് കാരണമായേക്കാം.

യുഡിഎഫ് പിന്തുണയോടെ ജി സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ തുടര്‍ഭരണം ആഗ്രഹിക്കുന്ന സിപിഎമ്മിന് വലിയ തിരിച്ചടിയാകും. എന്നാല്‍ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ മത്സരിക്കുന്നത് വലിയ തിരിച്ചടി ഉണ്ടാകില്ലെന്നാണ് അദ്ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ പറയുന്നത്. സുധാകരന്‍ പാര്‍ട്ടിയെ എങ്ങനെ ചതിച്ചുവെന്ന രീതിയില്‍ സിപിഎം ക്യാമ്പെയ്‌നുകളും ആരംഭിച്ചിട്ടുണ്ട്.

അമ്പലപ്പുഴയെന്ന ഇടത് കോട്ട

1967 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ട് തവണയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടുള്ളത്. ബാക്കിയെല്ലാ വര്‍ഷവും ഇടതിനൊപ്പം നിന്ന ചരിത്രമാണ് അമ്പലപ്പുഴക്കാര്‍ക്ക്. 2006ന് ശേഷം കോണ്ഡഗ്രസിനോട് ഒരു ചായ്‌വ് മണ്ഡല കാണിച്ചിട്ടുമില്ല. 2006ലും 2011ലും 2016ലുമാണ് ജി സുധാകരന്‍ അമ്പലപ്പുഴയില്‍ നിന്ന് നിയമസഭയിലേക്ക് എത്തിയത്.

Also Read: Kerala Assembly Election 2026: മണി മുതല്‍ ജെയ്ക്ക് വരെ; സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്ന് ‘ഔട്ടായ’ പ്രമുഖര്‍

വന്‍ ഭൂരിപക്ഷത്തില്‍ തന്നെയായിരുന്നു മൂന്ന് തവണയും ജി സുധാകരന്റെ വിജയം. എന്നാല്‍ 2021ല്‍ സുധാകരനെ മാറ്റി എച്ച് സലാമിനെ പരീക്ഷിച്ചത് ഭൂരിപക്ഷം 22621ല്‍ നിന്നും 11126 ലേക്ക് താഴ്ത്തി. സലാമിനെ മണ്ഡലത്തില്‍ മത്സരിപ്പിച്ചതില്‍ സുധാകരന് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ സുധാകരന്റെ കാലുവാരല്‍ കാരണമാണ് ഇതുസംഭവിച്ചതെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

Follow Us
Related Stories
Kerala Lottery Result: ഇന്നത്തെ കോടീശ്വരൻ ആര്? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
സത്യപ്രതിജ്ഞാ വിവാദം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം, കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്
Kerala Weather Update: മഴ പോയിട്ടില്ല, നാളെ കൂടി ആശ്വാസിക്കാം; കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം
Operation Toofan: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
സർക്കാരിന് നഷ്ടം 2.20 കോടി: ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; ഗുരുതര കണ്ടെത്തലുകളുമായി സി.എ.ജി റിപ്പോർട്ട്
Kerala Weather Update: മഴ മുന്നറിയിപ്പിൽ അടിമുടി മാറ്റം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മാത്രം നിർദ്ദേശം
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'