G Sudhakaran: ‘കാലക്കേടിന്റെ ദുര്‍ഭൂതങ്ങള്‍’; എസ്എഫ്ഐയെ പരിഹസിച്ച് ജി സുധാകരന്റെ കവിത

G Sudhakaran Poem Against SFI: ജി സുധാകരൻ തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ചും കവിതയിൽ പരാമർശിക്കുന്നു. രക്തസാക്ഷി കുടുംബത്തിന്റെ വേദന കല്ലെറിയുന്നവർക്ക് അറിയില്ലെന്നും മരിച്ചാൽ പോലും അവരോട് ക്ഷമിക്കില്ലെന്നും സുധാകരൻ കവിതയിൽ പറയുന്നു.

G Sudhakaran: ‘കാലക്കേടിന്റെ ദുര്‍ഭൂതങ്ങള്‍’; എസ്എഫ്ഐയെ പരിഹസിച്ച് ജി സുധാകരന്റെ കവിത

ജി സുധാകരൻ

Updated On: 

06 Mar 2025 | 07:29 AM

എസ്എഫ്ഐയെ വിമർശിച്ചുകൊണ്ട് മുൻമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ജി സുധാകരന്റെ പുതിയ കവിത. ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരിൽ കലാകൗമുദിയിൽ ആണ് കവിത പ്രസിദ്ധീകരിച്ചത്. എസ്എഫ്ഐ എന്ന് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും പ്രതീകങ്ങളിലൂടെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. അടുത്തിടെ നടന്ന കുറ്റകൃത്യങ്ങളും കൂടി അടിസ്ഥാനമാക്കിയുള്ളതാണ് കവിത.

‘ഞാൻ നടന്നു പാസിച്ച വിപ്ലവ കലാസ്ഥാപനം കുറ്റക്കാരാൽ നിറയാൻ തുടങ്ങുന്നു’ എന്ന് കവിതയിൽ സുധാകരൻ പറയുന്നുണ്ട്. എസ്എഫ്ഐയുടെ മുദ്രാവാക്യത്തെ പറ്റിയും അദ്ദേഹം കവിതയിൽ പരാമർശിക്കുന്നുണ്ട്. ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാൻ ക്ഷമയില്ലാത്തവർ എന്നും കാലക്കേടിന്റെ ദുർഭൂതങ്ങൾ’ എന്നും അദ്ദേഹം പരിഹസിക്കുന്നു. കൂടാതെ കൊടി പിടിക്കാൻ വന്നു ചേർന്നവരിൽ കള്ളത്തരം കാണിക്കുന്നവർ ഉണ്ടെന്നും, അസുരൻ വീരന്മാർ എന്ന് പറഞ്ഞും വിമർശനം ഉന്നയിച്ചു.

കൂടാതെ,  ജി സുധാകരൻ തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ചും കവിതയിൽ പരാമർശിക്കുന്നു. രക്തസാക്ഷി കുടുംബത്തിന്റെ വേദന കല്ലെറിയുന്നവർക്ക് അറിയില്ലെന്നും മരിച്ചാൽ പോലും അവരോട് ക്ഷമിക്കില്ലെന്നും സുധാകരൻ കവിതയിൽ പറയുന്നു. ദുഷ്പ്രഭു വാഴ്ചക്കാലത്തിന്റെ പ്രതീകങ്ങളെ പേറുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രി സജി ചെറിയാൻ പറഞ്ഞ കുന്തവും കുടച്ചക്രവും എന്ന പ്രയോഗവും ജി സുധാകരൻ കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്.

ALSO READ: മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിലുൾപ്പെടെ പരിക്കുള്ളതായി റിപ്പോർട്ട്

അതേസമയം, സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സി കേശവന്‍ സ്മാരക ടൗണ്‍ഹാളിൽ വെച്ചാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ പതാക ഉയര്‍ത്തും. തുടർന്ന് പാർട്ടി കോര്‍ഡിനേറ്ററായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രി പിണറായി വിജയനും അവതരിപ്പിക്കും.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്