Ganja Seized: ‘ചേട്ടാ തീപ്പെട്ടിയുണ്ടോ’; കഞ്ചാവുബീഡി കത്തിക്കാന്‍ എക്‌സൈസ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചത്തി വിദ്യാര്‍ഥികള്‍
Ganja Seized in Adimali: എക്‌സൈസ് ഓഫീസിന്റെ പുറകിലൂടെയാണ് ഇവര്‍ എത്തിയത്. കെട്ടിടത്തിന് പിന്നില്‍ കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതിയെന്നാണ് വിദ്യാര്‍ഥികള്‍ എക്‌സൈസിനോട് പറഞ്ഞത്.
അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെത്തിയത് എക്‌സൈസ് ഓഫീസില്‍. അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലാണ് സംഭവമുണ്ടായത്. തൃശൂരിലെ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോയ വിദ്യാര്‍ഥികളാണ് കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിച്ച് എത്തിയത്. കെട്ടിടത്തിനുള്ളില്‍ യൂണിഫോമിലുള്ളവരെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. എക്‌സൈസ് ഓഫീസിന്റെ പുറകിലൂടെയാണ് ഇവര്‍ എത്തിയത്. കെട്ടിടത്തിന് പിന്നില്‍ കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതിയെന്നാണ് വിദ്യാര്‍ഥികള്‍ എക്‌സൈസിനോട് പറഞ്ഞത്.
Also Read: Alan Walker : അലൻ വാക്കർ ഷോയ്ക്കിടെ കൊച്ചിയിൽ മൊബൈൽ മോഷണം; ഡൽഹിയിൽ മൂന്ന് പേർ പിടിയിൽ
പുറകിലൂടെ കയറി വന്നതിനാല്‍ എക്‌സൈസ് ഓഫീസ് എന്ന ബോര്‍ഡും വിദ്യാര്‍ഥികള്‍ കണ്ടിരുന്നില്ല. മയക്കുമരുന്ന് പിടിച്ചെടുത്തതോടെ അധ്യാപകരെ വിളിച്ചുവരുത്തുകയും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. മാതാപിതാക്കളെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി.
കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് വേട്ട
തിരുവനന്തപുരം: ഏഴ് കിലോയോളം കഞ്ചാവുമായെത്തിയ സംഘത്തെ ആറ്റിങ്ങലില്‍ വെച്ച് പിടികൂടി. കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. ആറ്റിങ്ങല്‍ ബസ് സ്റ്റാന്റില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരന്‍ എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നാണ് വിവരം. എറണാകുളത്ത് നിന്നാണ് കഞ്ചാവുമായി കെഎസ്ആര്‍ടിസിയില്‍ കയറിയത്.