Accident Death: വിവാഹ തലേന്ന് യുവാവ് വാഹന അപകടത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
Groom Dies in a Bike Accident :വ്യാഴാഴ്ച രാവിലെ ഇലക്കാട് പള്ളിയിൽ വച്ച് ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. വയലാ സ്വദേശിയായ യുവതിയാണ് വധു.

കോട്ടയം: വിവാഹ തലേന്ന് പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയിൽ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്. ജിജോയിക്കൊപ്പമുണ്ടായ സുഹുത്തിന് ഗുരുതര പരിക്കേറ്റ്. വയലാ സ്വദേശി അജിത്തിനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടം. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപത്ത് വച്ച് ജിജോയും അജിത്തും സഞ്ചരിച്ച ബൈക്കിലേക്ക് വാൻ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വിഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുക്കാർ ചേർന്ന് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാനായില്ല.
Also Read: പീഡന ആരോപണം; ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ സുജിത്ത് കൊടക്കാട് നിര്‍ബന്ധിത അവധിയില്‍
വ്യാഴാഴ്ച രാവിലെ ഇലക്കാട് പള്ളിയിൽ വച്ച് ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. വയലാ സ്വദേശിയായ യുവതിയാണ് വധു. ജിജോയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.ജിജോമോന്റെ സഹോദരിമാർ: ദിയ, ജീന