Kochi New Year 2026 Celebration: ഉച്ചയ്ക്ക് ശേഷം ആരും ഫോര്‍ട്ട് കൊച്ചിയിലേക്ക് വരേണ്ട; ക്രമീകരണം ഇങ്ങനെ

Fort Kochi New Year 2026: ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വെച്ചാണ് കാര്‍ണിവല്‍ നടക്കുന്നത്. വെളി ഗ്രൗണ്ടിലും ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 120 പോലീസ് സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു.

Kochi New Year 2026 Celebration: ഉച്ചയ്ക്ക് ശേഷം ആരും ഫോര്‍ട്ട് കൊച്ചിയിലേക്ക് വരേണ്ട; ക്രമീകരണം ഇങ്ങനെ

ഫോര്‍ട്ട് കൊച്ചി

Updated On: 

31 Dec 2025 | 10:20 AM

കൊച്ചി: പുതുവത്സരം ആഘോഷിക്കാന്‍ കൊച്ചിയിലെത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. കാര്‍ണിവലിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. കാര്‍ണിവലില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്താന്‍ സാധിക്കില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. പാര്‍ക്കിങില്‍ ഉള്‍പ്പെടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വെച്ചാണ് കാര്‍ണിവല്‍ നടക്കുന്നത്. വെളി ഗ്രൗണ്ടിലും ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 120 പോലീസ് സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു.

പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരങ്ങളില്‍ പാര്‍ക്കിങ് ഉണ്ടായിരിക്കുന്നതല്ല. ഡിസംബര്‍ 31 ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഇവിടങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. വൈപ്പിന്‍ ഭാഗത്ത് നിന്ന് റോറോ ജങ്കാര്‍ വഴി ഫോര്‍ട്ട് കൊച്ചിയിലേക്ക് വൈകീട്ട് നാല് മണി വരെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ. ഏഴ് മണി വരെ ആളുകള്‍ക്ക് വരാം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് മാത്രമേ അതിന് ശേഷം റോറോ ജങ്കാര്‍ ഉപയോഗിക്കാന്‍ സാധിക്കൂ.

Also Read: Kochi New Year 2026 Celebration: മെട്രോ, വാട്ടര്‍ മെട്രോ, ഇ ഫീഡര്‍ ബസ്…ആഘോഷം കഴിഞ്ഞ് വേഗം മടങ്ങാം

ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങി പോകുന്നവര്‍ക്കായി വാട്ടര്‍ മെട്രോ, കൊച്ചി മെട്രോ, ഇ ഫീഡര്‍ ബസുകള്‍ എന്നിവയും രാത്രി വൈകിയും സര്‍വീസ് നടത്തും. ഗതാഗതാ കുരുക്കും അപകടകരമായ ഡ്രൈവിങും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

ലിപ്സ്റ്റിക് പ്രേമികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
2026ല്‍ ഇവര്‍ക്ക് പണം കുമിഞ്ഞുകൂടും
ദിവസവും രാവിലെ ഒരു ഏലയ്ക്ക കഴിക്കൂ
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കരിഞ്ചീരകം തന്നെ ബെസ്റ്റ്
അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തിയപ്പോൾ
പാൻ്റിൻ്റെ പോക്കറ്റിൽ പൊട്ടിത്തെറിച്ച് ഫോൺ
കൂട്ടിലായത് രക്ഷപ്പെട്ടു, എന്നാലും പേടിച്ചുപോകും! ചിക്കമംഗളൂരുവില്‍ പിടിയിലായ പുലി
മുഖംമൂടിധാരികള്‍ കവര്‍ന്നത് കോടികളുടെ സ്വര്‍ണം; ഹുന്‍സൂരില്‍ മലയാളിയുടെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച