Idukki Rain: 2018ലെ പ്രളയത്തില്‍ വെള്ളം കയറാതിരുന്ന സ്ഥലങ്ങള്‍ പോലും മുങ്ങി; ഇടുക്കിയിലെ കാഴ്ചകള്‍ നെഞ്ചുലയ്ക്കുന്നു

Idukki Heavy Rain Updates: ശനിയാഴ്ച പുലര്‍ച്ചെയാണ് ഇടുക്കി ജില്ലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യാന്‍ തുടങ്ങിയത്. മഴയെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ഉള്‍പ്പെടെ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.

Idukki Rain: 2018ലെ പ്രളയത്തില്‍ വെള്ളം കയറാതിരുന്ന സ്ഥലങ്ങള്‍ പോലും മുങ്ങി; ഇടുക്കിയിലെ കാഴ്ചകള്‍ നെഞ്ചുലയ്ക്കുന്നു

പ്രതീകാത്മക ചിത്രം

Published: 

18 Oct 2025 13:32 PM

ഇടുക്കി: ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏകദേശം മൂന്ന് മണിക്കൂറോളം നേരമാണ് ജില്ലയില്‍ നിര്‍ത്താതെ മഴ ലഭിച്ചത്. ഇതോടെ നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമേട് തുടങ്ങിയ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കനത്ത നാശനഷ്ടം.

മലവെള്ളപ്പാച്ചിലില്‍ കൂട്ടാറില്‍ ട്രാവര്‍ ഒഴുകിപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കല്ലാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. ഇത് പ്രദേശത്ത് വെള്ളപ്പാച്ചിലിന് കാരണായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2018ലെ പ്രളയത്തില്‍ പോലും വെള്ളം കയറാതിരുന്ന സ്ഥലങ്ങളാണ് ഇപ്പോള്‍ വെള്ളക്കെട്ട് ഭീഷണിയിലായിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഇടുക്കി ജില്ലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യാന്‍ തുടങ്ങിയത്. മഴയെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ഉള്‍പ്പെടെ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. നിലവില്‍ മഴ കുറഞ്ഞെങ്കിലും വെള്ളപ്പാച്ചിലിന് കുറവില്ല.

അതേസമയം, തീവ്രമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 1063 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

Also Read: Kerala heavy rain : മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ ട്രാവലർ – വീഡിയോ

അതേസമയം, പെരിയാര്‍ നദിയില്‍ ജലനിരപ്പ് കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ പറയുന്നു. അണക്കെട്ടിലെ ജലനിരപ്പിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് നീക്കം.

അതേസമയം, കുമിളിയില്‍ കരകവിഞ്ഞ തോടിന് സമീപം താമസിച്ചിരുന്ന കുടുംബത്തെ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പ്രദേശത്ത് നിന്ന് 42 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആന വിലാസം, ശാസ്തനട ഭാഗം, വണ്ടിപ്പെരിയാര്‍, കക്കികവല എന്നിവിടങ്ങളിലും വെള്ളം കയറുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്