Heavy Rain Kerala : മഴ കനക്കുന്നു; മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു, ദേവികുളം താലൂക്കിലെയും കോട്ടയത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala Rain Updates : മഴ ശക്തമായതോടെ ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴ് മണി മുതൽ ഇന്ന് രാവിലെ ആറ് മണി വരെയാണ് നിരോധനം നിലനിന്നത്.

Heavy Rain At Munnar
മൂന്നാര്‍: കാലവർഷം ശക്തി പ്രാപിച്ചതോടെ മഴക്കാല ദുരിതങ്ങളും ആരംഭിച്ചു. കനത്ത മഴ തുടരുന്ന നിലവിലെ അവസ്ഥയിൽ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പ്രദേശത്തെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് നടപടി. ഒട്ടേറെ കുടുംബങ്ങളെ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചത്.
പഴയ മൂന്നാര്‍ സി എസ്ഐ ഹാളിലാണ് ക്യാമ്പ് തുറന്നത്. ഇവിടേക്കാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്. ദേവികുളം സബ് കളക്ടര്‍ വിഎം ജയകൃഷ്ണന്‍ ക്യാമ്പില്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ചു നടപടികൾ വിലയിരുത്തി. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമായതോടെ ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴ് മണി മുതൽ ഇന്ന് രാവിലെ ആറ് മണി വരെയാണ് നിരോധനം നിലനിന്നത്. ഇന്ന് ശക്തമായ മഴ പെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ട് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മഴയും കാറ്റും എല്ലാ ജില്ലകളിലും ഉണ്ടാകും. ഇത് രാത്രിയിലും തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് ജില്ലാ കലക്ടർ ഷീബാ ജോര്‍ജ് രാത്രി യാത്ര ഒഴിവാക്കി ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് പരക്കെ മഴക്കാല അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കൊച്ചി വടുതലയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണു അപകടം ഉണ്ടായി. ആതിരപ്പിള്ളി തുമ്പൂർമുഴിയിൽ മുളംകൂട്ടം റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായതായി റിപ്പോർട്ടുണ്ട്. അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് നിലവിലെ വിവരം.
ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.