AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മണ്ഡലകാലത്ത് മഴയെയും കരുതണം; പത്തനംതിട്ട ജില്ലയിലടക്കം യെല്ലോ അലര്‍ട്ട്‌

Kerala Rain Alert from November 17 to 20: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്

Kerala Rain Alert: മണ്ഡലകാലത്ത് മഴയെയും കരുതണം; പത്തനംതിട്ട ജില്ലയിലടക്കം യെല്ലോ അലര്‍ട്ട്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 16 Nov 2025 14:02 PM

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ (നവംബര്‍ 17) ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലടക്കം നാളെ യെല്ലോ അലര്‍ട്ടുള്ളതിനാല്‍ തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിലവില്‍ നവംബര്‍ 20 വരെയുള്ള മുന്നറിയിപ്പുകളാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുള്ളത്. ഇതില്‍ 17, 18, 20 തീയതികളിലാണ് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. 18ന് പത്തനംതിട്ട ജില്ലയെ കൂടാതെ കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 19ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മഞ്ഞ അലര്‍ട്ടുള്ളത്. 20ന് പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

മഞ്ഞ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5-115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് നവംബര്‍ 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്.

Also Read: Kerala Weather Update: ഇന്ന് മഴയുണ്ട്! രണ്ട് ജില്ലകളില്‍ ശക്തമായ മഴയെത്തുന്നു, കൂടെ കാറ്റും

ന്യൂനമർദ്ദം

അതേസമയം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നും നാളെയും തമിഴ്‌നാട്ടിലും, നാളെ ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരദേശങ്ങളിലും, റായലസീമയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.

വീഡിയോ കാണാം