PV Anvar: പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ – പി വി അൻവർ
PN Anwar Against Pinarayi Vijayan: നിലമ്പൂരിൽ നടന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഉപതിരഞ്ഞെടുപ്പ് "ചതിയുടെ പരിണിത ഫലമാണ്" എന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പി.വി.അൻവർ വാർത്താ സമ്മേളനം നടത്തിയത്.
നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി.വി.അൻവർ രംഗത്ത്. പിണറായി ആദ്യം വഞ്ചിച്ചത് വി. എസ്. അച്യുതാനന്ദനെയാണെന്നും, വി.എസിനെ വഞ്ചിച്ചാണ് പിണറായി ആദ്യമായി മുഖ്യമന്ത്രിയായതെന്നും അൻവർ ആരോപിച്ചു. മലപ്പുറം ജില്ലയെ ഒന്നടങ്കം വഞ്ചിച്ച മുഖ്യമന്ത്രിയാണ് പിണറായി എന്നും, അദ്ദേഹം കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
2021ലെ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെയും കേരളത്തിലെ മതേതരവാദികളുടെയും പിന്തുണയോടെയാണ് പിണറായി അധികാരത്തിലെത്തിയതെന്ന് അൻവർ ചൂണ്ടിക്കാട്ടി. എന്നാൽ, അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്തെ മത്സ്യത്തൊഴിലാളികളെയും പിണറായി വഞ്ചിച്ചതായി അൻവർ ആരോപിച്ചു.
Also read – ജൂൺ 5 വെറുമൊരു പരിസ്ഥിതി ദിനം മാത്രമല്ല, പ്രത്യേകതകൾ ഇതെല്ലാം
നിലമ്പൂരിൽ നടന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഉപതിരഞ്ഞെടുപ്പ് “ചതിയുടെ പരിണിത ഫലമാണ്” എന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പി.വി.അൻവർ വാർത്താ സമ്മേളനം നടത്തിയത്. കർഷകരോട് കൊടും വഞ്ചന നടത്തിയ മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് എന്നും അൻവർ പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ ജപ്തി നടപടികൾ നടന്നത് നിലമ്പൂരിലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വഞ്ചകനായ മുഖ്യമന്ത്രിക്കും ഈ സർക്കാരിനും തിരിച്ചടി നൽകാനുള്ള സമയമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും പി.വി.അൻവർ കൂട്ടിച്ചേർത്തു.