Kerala holiday : ഇന്നലെ അവധി നാളെ അവധി.. മറ്റന്നാൾ ഞായർ… ഈ ജില്ലക്കാർ ഒന്നു ശ്രദ്ധിക്കുക

Alappuzha local holiday: പ്രധാനമായും ബാങ്ക്, ട്രഷറി എന്നിവയിൽ പോകുന്നവരും സർക്കാർ ഓഫീസുകളിൽ പല ആവശ്യങ്ങൾക്കുമായി പോകാൻ ഉദ്ദേശിക്കുന്നവരും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.

Kerala holiday : ഇന്നലെ അവധി നാളെ അവധി.. മറ്റന്നാൾ ഞായർ... ഈ ജില്ലക്കാർ ഒന്നു ശ്രദ്ധിക്കുക

പ്രതീകാത്മക ചിത്രം

Published: 

29 Aug 2025 14:53 PM

ആലപ്പുഴ: രണ്ടു മൂന്നു ദിവസം അവധി കിട്ടാനായി നോക്കിയിരിക്കുന്നവരാണ് നമ്മളെല്ലാം. വാരാന്ത്യത്തോട് അനുബന്ധിച്ചുള്ള അവധി ആണെങ്കിൽ ഏറെ സന്തോഷം. പല ജില്ലക്കാർക്കും പ്രാദേശിക അവധി ശനി ഞായർ ദിവസങ്ങളോട് അനുബന്ധമായി കിട്ടുന്നത് അത്ര പുതിയ കാര്യമല്ല. ഇപ്പോൾ അത്തരത്തിൽ ഭാ​ഗ്യം തുണച്ചിരിക്കുന്നത് ആലപ്പുഴ ജില്ലക്കാർക്കാണ്.

വ്യാഴാഴ്ച അതായത് 28-ാം തിയതി അയ്യങ്കാളി ജയന്തി ആയിരുന്നു. അന്ന് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധിയായിരുന്നു. നാളെ ആലപ്പുഴയിലെ മിക്ക താലൂക്കുകൾക്കും അവധിയാണ്. നെഹ്രുട്രോഫി വള്ളംകളിയാണ് കാരണം. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയാണ്.

Also read – ഇപ്പോഴത്തെ മഴ തിങ്കളാഴ്ച വരെ… ഓണം മുഴുവൻ വെള്ളത്തിലാകില്

പിറ്റേന്ന് ഞായറാഴ്ച കൂടി ആയതോടെ ഈ വാരാന്ത്യത്തിൽ പ്രവൃത്തി ദിവസങ്ങൾ കുറഞ്ഞു. പ്രധാനമായും ബാങ്ക്, ട്രഷറി എന്നിവയിൽ പോകുന്നവരും സർക്കാർ ഓഫീസുകളിൽ പല ആവശ്യങ്ങൾക്കുമായി പോകാൻ ഉദ്ദേശിക്കുന്നവരും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.

 

പരാതി കേട്ട് ഒടുവിൽ മാവേലിക്കരയ്ക്കും അവധി

 

നെഹ്രുട്രോഫി വള്ളം കളി പ്രമാണിച്ച് അവധി നൽകിയ ആലപ്പുഴയിലെ താലൂക്കുകളുടെ പട്ടികയിൽ ആദ്യം മാവേലിക്കര ഉണ്ടായിരുന്നില്ല. പിന്നീട് നിരന്തരമായി പരാതികളും അഭ്യർത്ഥനകളും ഉണ്ടായതോടെയാണ് ഈ താലൂക്കിനു അവധി പ്രഖ്യാപിച്ചത്. മുൻകാലങ്ങളിൽ എല്ലാം നെഹ്രു ട്രോഫി വള്ളംകളി ദിനത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നടങ്കം പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതായിരുന്നു പതിവ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ