Hospital Wedding in Alappuzha: വിവാഹദിവസം വധു വാഹനാപകടത്തില്‍പ്പെട്ടു, ആശുപത്രിയിലെത്തി താലികെട്ടി വരൻ
Hospital Wedding in Alappuzha: ആവണിക്കു നട്ടെല്ലിനു പരിക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സർജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Hospital Wedding In Alappuzha
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ വധുവിനെ ആശുപത്രിയിലെത്തി താലികെട്ടി വരൻ. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് ആശുപത്രിയിൽ വിവാഹിതരായത്. അതേസമയം മണ്ഡപത്തിൽ വിവാഹത്തിനെത്തിയവർക്ക് സദ്യയും വിളമ്പി.
വിവാഹത്തിനു മുന്നോടിയായി മേക്കപ്പിന് പോകുമ്പോഴായിരുന്നു ആവണി വാഹനാപകത്തിൽപ്പെട്ടത്. തുടർന്ന് പരിക്കേറ്റ ആവണിയെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രേവേശിപ്പിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കൾ ആശുപത്രിയിലേക്ക് പാഞ്ഞു. പിന്നാലെ ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ വിവാഹം ഇന്ന് തന്നെ നടത്താമെന്ന തീരുമാനത്തിലേക്ക് ബന്ധുക്കൾ എത്തിയത്.
Also Read:ചെമ്പു പാളി എന്ന് ദേവസ്വം മിനുട്സിൽ എഴുതിയത് പത്മകുമാർ; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ
ഇതോടെ മുഹൂർത്ത സമയത്തിൽ തന്നെ വിവാഹം നടത്താൻ വേണ്ടി തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹത്തിന് ആശുപത്രിയില്‍ ഉറ്റബന്ധുക്കളും ഡോക്ടര്‍മാരും സാക്ഷികളായി.ഇന്ന് ഉച്ചയ്ക്ക് 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയിലാണ് വധുവിന് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്. തണ്ണീർമുക്കത്ത് വച്ചായിരുന്നു അപകടം. വധു സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
തുടർന്ന് ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്. ആവണിക്കു നട്ടെല്ലിനു പരിക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സർജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.