Kerala Local Body Election 2025 : പഞ്ചായത്ത് മെമ്പറായാൽ എത്ര രൂപ ശമ്പളം കിട്ടും? ഈ ജോലിക്ക് ഇത് മതിയോ?

Grama Panchayat Member, Municipality Councilor, Corporation Councilor Salary : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജയിച്ചെത്തുന്നവർക്ക് ശമ്പളമായിട്ടല്ല നൽകുക. പകരം ഓണറേറിയം എന്ന രീതിയിലാണ് പ്രതിഫലം നൽകുന്നത്. ഓണറേറിയത്തിന് പുറമെ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് അലവൻസും ലഭിക്കും

Kerala Local Body Election 2025 : പഞ്ചായത്ത് മെമ്പറായാൽ എത്ര രൂപ ശമ്പളം കിട്ടും? ഈ ജോലിക്ക് ഇത് മതിയോ?

Representational Image

Updated On: 

13 Nov 2025 | 09:54 PM

കേരളം ഇപ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡിസംബർ 9, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിൻ്റെ ഏറ്റവും താഴേ തട്ടിലുള്ള ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടും. എന്നാൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന ഇവർക്ക് മാസം എത്ര രൂപ ശമ്പളം ലഭിക്കുമെന്ന് അറിയുമോ? വലിയ ശമ്പളം ഒന്നുമില്ല വളരെ കുറച്ച് മാത്രമെ കൈയ്യിൽ കിട്ടൂ.

ശമ്പളമല്ല ഓണറേറിയമാണ്

പഞ്ചായത്ത് മെമ്പറായിട്ടോ മുനിസിപ്പാലിറ്റി കോർപ്പറേഷൻ കൗൺസിലറായിട്ടോ തിരഞ്ഞെടുക്കപ്പെട്ടാൽ ശമ്പളമായിട്ടല്ല ലഭിക്കുക. പകരം ഓണറേറിയം എന്ന പേരിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് ലഭിക്കുക. ഇവയ്ക്ക് പുറമെ തദ്ദേശസ്ഥാപനങ്ങളിലെ ഓരോ യോഗത്തിന് 200 മുതൽ 250 രൂപ വരെ അലവൻസ് ലഭിക്കും. കൂടാതെ യാത്ര ചിലവിന് മാസം ടിഎയും നൽകും. 2016ലാണ് ഏറ്റവും ഒടുവിൽ തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ഓണറേറിയം വർധിപ്പിച്ചത്.

ALSO READ : Arya rajendran : മത്സര രം​ഗത്തില്ല, ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന് 21-കാരി മേയറായി, കുറിപ്പ് പങ്കുവെച്ച് ആര്യാ രാജേന്ദ്രൻ

തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ലഭിക്കുന്ന ശമ്പളം

ജില്ല പഞ്ചായത്ത്

  1. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് – 16,800 രൂപ
  2. വൈസ് പ്രസിഡൻ്റ് – 14,200 രൂപ
  3. സ്ഥിരം സമിതി അധ്യക്ഷൻ – 10,400 രൂപ
  4. ജില്ല പഞ്ചായത്ത് അംഗം – 9,800 രൂപ

കോർപറേഷൻ

  1. മേയർ- 15,800 രൂപ
  2. ഡെപ്യൂട്ടി മേയർ – 13,200 രൂപ
  3. സ്ഥിരം സമിതി അധ്യക്ഷൻ – 9,400 രൂപ
  4. കൗൺസിലർ – 8,200 രൂപ

മുനിസിപ്പാലിറ്റി

  1. ചെയർപേഴ്സൺ – 15,600 രൂപ
  2. വൈസ് ചെയർപേഴ്സൺ – 13,000 രൂപ
  3. സ്ഥിരം സമിതി അധ്യക്ഷൻ – 9,800 രൂപ
  4. മുനിസിപ്പാലിറ്റി കൗൺസിലർ- 8,600 രൂപ

ബ്ലോക്ക് പഞ്ചായത്ത്

  1. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് – 15,600 രൂപ
  2. വെസ് പ്രസിഡൻ്റ് – 13,000 രൂപ
  3. സ്ഥിരം സമിതി അധ്യക്ഷൻ – 9,800 രൂപ
  4. ബ്ലോക്ക് പഞ്ചായത്ത് അംഗം -8,600 രൂപ

ഗ്രാമ പഞ്ചായത്ത്

  1. പഞ്ചായത്ത് പ്രസിഡൻ്റ് – 14,200 രൂപ
  2. വൈസ് പ്രസിഡൻ്റ് – 11,600 രൂപ
  3. സ്ഥിരം സമിതി അധ്യക്ഷൻ – 9,200 രൂപ
  4. പഞ്ചായത്ത് അംഗം – 8,000 രൂപ

ഓണറേറിയത്തിന് പുറമെ?

മാസം ലഭിക്കുന്ന ഓണറേറിയത്തിന് പുറമെ തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് യാത്ര, യോഗങ്ങൾക്ക് പങ്കെടുക്കുന്നതിനും പ്രത്യേക ബത്ത നൽകും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, പഞ്ചായത്ത് പ്രസിഡൻ്റ്, മേയർ, വൈസ് പ്രസിഡൻ്റുമാർ, ഡെപ്യൂട്ടി മേയർ, ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സ്ഥിരം സമിതി അധ്യക്ഷൻ എന്നിവർക്ക് 250 രൂപയാണ് ഒരു യോഗത്തിന് ബത്തയായി ലഭിക്കുക. ഇങ്ങനെ പ്രതിമാസം 1250 കൈപ്പറ്റാം. മറ്റ് അംഗങ്ങൾക്ക് 200 രൂപ യോഗത്തിന് ബത്തയായി നൽകുക. ഇങ്ങനെ 1,000 രൂപ പ്രതിമാസം കൈപ്പറ്റാം. ഇവയ്ക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾക്ക് യാത്ര അലവൻസും ലഭിക്കും. ഈ ഇനത്തിൽ 2,000 രൂപ വരെ കൈപ്പറ്റാം

ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ