Kerala Rain Alert: ഇടിമിന്നലോടു കൂടിയ മഴ സാധ്യത; തെക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Kerala Weather Update: ഈ തീയതികളിൽ ഈ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധന പോകാൻ പാടുള്ളതല്ല എന്നും നിർദ്ദേശം. കൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. രണ്ട് തെക്കൻ ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് പ്രത്യേകം മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൂടാതെ ഇന്നും(വ്യാഴം ) നാളെയും (വെള്ളി) തെക്കൻ ശ്രീലങ്കൻ തീരം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങൾ, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ തീയതികളിൽ ഈ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധന പോകാൻ പാടുള്ളതല്ല എന്നും നിർദ്ദേശം. കൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയാണ് യെല്ലോ അലർട്ട്. അതായത് 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 ലിമിറ്റഡ് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥം ആക്കുന്നത്.
അതേസമയം ഇന്നും നാളെയും വരെയാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് നിലവിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നൽ അപകടകാരികളാണ് അവൻ മനുഷ്യനും മൃഗങ്ങൾക്കും ജീവന് ആപത്താണ്. കൂടാതെ വീട്ടിലെ വൈദ്യുത ഉപകരണങ്ങൾക്കും ഇത് നാശനഷ്ടങ്ങൾ സൃഷ്ടിക്കും. അതിനാൽ ഇടിമിന്നൽ ഉള്ള സമയത്ത് നിർദ്ദേശങ്ങൾ പാലിക്കുക.