AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arya rajendran : മത്സര രം​ഗത്തില്ല, ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന് 21-കാരി മേയറായി, കുറിപ്പ് പങ്കുവെച്ച് ആര്യാ രാജേന്ദ്രൻ

Kerala Local Body Election 2025: തിരുവനന്തപുരം നഗരത്തിന് സുസ്ഥിര വികസനത്തിനുള്ള യുഎൻ ഹാബിറ്റാറ്റ്‌ അവാർഡ് ലഭിച്ചപ്പോൾ തന്റെ പേരിനൊപ്പം 'തിരുവനന്തപുരം ഇന്ത്യ' എന്ന് വിളിച്ചത് ഇപ്പോഴും അഭിമാനത്തോടെ ഓർക്കുന്നുവെന്നും ആര്യ കുറിച്ചു.

Arya rajendran : മത്സര രം​ഗത്തില്ല, ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന് 21-കാരി മേയറായി, കുറിപ്പ് പങ്കുവെച്ച് ആര്യാ രാജേന്ദ്രൻ
Arya RajendranImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 13 Nov 2025 | 04:45 PM

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക എൽഡിഎഫ് (LDF) പുറത്തിറക്കി. ആകെ 101 സീറ്റുകളിൽ 93 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നിലവിലെ മേയറായ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു എന്നിവർ സ്ഥാനാർഥി പട്ടികയിൽ ഇത്തവണ ഇടം നേടിയില്ല. സിപിഎമ്മിന്റെ മൂന്ന് ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള പ്രമുഖർ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

 

വൈകാരിക കുറിപ്പുമായി മുൻ മേയർ ആര്യാ രാജേന്ദ്രൻ

 

മത്സരരംഗത്തില്ലെന്ന വാർത്തകൾക്ക് പിന്നാലെ, കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ഓർത്തെടുത്ത് മേയർ ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചു. ബാലസംഘം പ്രവർത്തനം മുതൽ മേയർ സ്ഥാനം വരെയുള്ള തന്റെ യാത്രയെക്കുറിച്ച് ആര്യ വിശദീകരിച്ചു. “കഴിഞ്ഞ അഞ്ചുവർഷം എന്നെ സംബന്ധിച്ച് അതിപ്രധാനമായിരുന്നു. പ്രവർത്തിക്കാൻ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി,” ആര്യ കുറിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികളെ തകർത്തുകൊണ്ട് ജനങ്ങൾ തനിക്ക് സംരക്ഷണം നൽകിയതും പാർട്ടി ചേർത്തുനിർത്തിയതും ഒരിക്കലും മറക്കില്ലെന്ന് അവർ വ്യക്തമാക്കി.

Also Read: Jasna Salim: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

തിരുവനന്തപുരം നഗരത്തിന് സുസ്ഥിര വികസനത്തിനുള്ള യുഎൻ ഹാബിറ്റാറ്റ്‌ അവാർഡ് ലഭിച്ചപ്പോൾ തന്റെ പേരിനൊപ്പം ‘തിരുവനന്തപുരം ഇന്ത്യ’ എന്ന് വിളിച്ചത് ഇപ്പോഴും അഭിമാനത്തോടെ ഓർക്കുന്നുവെന്നും ആര്യ കുറിച്ചു. പോരാട്ടം തുടരും എന്ന വാക്കുകളോടെയാണ് ആര്യാ രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. ഇത് ഭാവി രാഷ്ട്രീയ പ്രവർത്തനങ്ങളിലുള്ള അവരുടെ സജീവ പങ്കാളിത്തമാണ് സൂചിപ്പിക്കുന്നത്.