IB Officer Death: ‘നീ എന്ന് ആത്മഹത്യ ചെയ്യും, നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാനാകൂ’; IB ഉദ്യോഗസ്ഥയുടെ മരണത്തിൽ നിര്‍ണായക തെളിവുകള്‍ പുറത്ത്

Chats Between IB officer and Sukanth is Out: ചാറ്റിൽ യുവതിയോട് പോയി മരിക്കാൻ സുകാന്ത് ആവശ്യപ്പെടുന്നുണ്ട്. എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ നീ ഒഴിഞ്ഞുപോകണമെന്നും ഇയാൾ യുവതിയോട് ചാറ്റിൽ പറയുന്നുണ്ട്.

IB Officer Death: നീ എന്ന് ആത്മഹത്യ ചെയ്യും, നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാനാകൂ; IB ഉദ്യോഗസ്ഥയുടെ മരണത്തിൽ നിര്‍ണായക തെളിവുകള്‍ പുറത്ത്

സുകാന്ത്

Published: 

23 May 2025 14:11 PM

തിരുവനന്തപുരം: ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്തിനെതിരെ നിർണായക തെളിവുകൾ പുറത്ത്. ഐബി ഉ​ദ്യേ​ഗസ്ഥയും സുകാന്തും തമ്മിലുള്ള ടെലി​ഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടത്. യുവതിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റിൽനിന്ന് പോലീസിന് കിട്ടിയത്.

ചാറ്റിൽ യുവതിയോട് പോയി മരിക്കാൻ സുകാന്ത് ആവശ്യപ്പെടുന്നുണ്ട്. എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ നീ ഒഴിഞ്ഞുപോകണമെന്നും ഇയാൾ യുവതിയോട് ചാറ്റിൽ പറയുന്നുണ്ട്. എന്നാണ് മരിക്കുന്നതെന്ന് ആവർത്തിച്ച് ചോ​ദിച്ചപ്പോൾ ആ​ഗസ്റ്റ് ഒൻപതിന് താൻ മരിക്കുമെന്നാണ് യുവതി മറുപടി നൽകിയത്.

സുകാന്തിന്റെ അമ്മാവന്റെ ഉടമസ്ഥതയിലുള്ള ചാവക്കാട്ടെ വാടകമുറിയിൽന്നാണ് ഇയാളുടെ ഐഫോൺ പോലീസ് പിടിച്ചെടുത്തത്. ഒളിവിൽപോകുന്നതിന് തലേദിവസം സുകാന്ത് ഈ മുറിയിൽ താമസിച്ചിരുന്നതായാണ് വിവരം. തുടർന്ന് പോലീസ് ഇവിടെ നടത്തിയ പരിശോധനയിൽ ഐഫോൺ കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാറ്റിങ്ങിന്റെ ഏതാനും ഭാഗങ്ങൾ പോലീസിനു ലഭിച്ചത്.

Also Read:‘മകൾ എങ്ങനെ ജീവിക്കുമെന്ന് ഭയന്നു’; മൂന്നര വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മയുടെ നിര്‍ണായക മൊഴി പുറത്ത്

മാർച്ച് 14നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയിൽ ട്രെയിൻ മുന്നിൽ ചാടി ജീവനൊടുക്കിയത്. മരിക്കുന്നതിനു മുൻപ് പെൺകുട്ടി സുകാന്തുമായി ഫോണിൽ സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി ലൈംഗികചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് സുകാന്തിനെതിരെ ബലാത്സംഗ കുറ്റമടക്കം ചുമത്തി കേസെടുത്തു. പിന്നാലെ ഒളിവിൽ പോയ സുകാന്തിനെ സംഭവം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. സുകാന്തിന്റെ മാതാപിതാക്കളെ പൊലീസ് കഴിഞ്ഞ മാസം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. ഇവർ കേസിൽ പ്രതികളല്ലെന്നു പോലീസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്