IB Officer Megha Death: ‘ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി’; മേഘ ജീവനൊടുക്കിയത് മനോവിഷമം മൂലം

IB Officer Megha's Death Case: ഇയാൾ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതാണ് മേഘയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് മേഘയുടെ സഹപ്രവർത്തകരിൽ നിന്ന് വിവരം ലഭിച്ചുവെന്ന് മേഘയുടെ ബന്ധു മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.

IB Officer Megha Death: ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി; മേഘ ജീവനൊടുക്കിയത് മനോവിഷമം മൂലം

ഐബി ഉദ്യോഗസ്ഥ മേഘ

Updated On: 

25 Mar 2025 | 12:23 PM

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ഐബിയിലെ ജോലിക്കാരനുമായി മേഘ അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന്റെ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിൻ്റെ നിഗമനം.

അതേസമയം മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്ത് എത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഐ.ബിക്കും പേട്ട പോലീസിനും പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മരണത്തിൽ പോലീസിൻ്റെ നി​ഗമനം പുറത്തുവന്നത്. മേഘയ്ക്ക് മറ്റ് തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് മേഘയുടെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു. 13 മാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ മേഘ ജോലിക്ക് കയറിയിട്ടെന്നും ബന്ധു പറഞ്ഞു. അതിന് ശേഷം മേഘയെ എപ്പോഴും ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:‘നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫോൺ വിളിച്ച് നടന്നു, ട്രെയിൻ കണ്ട് ട്രാക്കിന് കുറുകെ കിടന്നു’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത

അതേസമയം ഓഫീസിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി മേഘയ്ക്ക് അടുപ്പം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കളും പറയുന്നത്. ഇക്കാര്യം വീട്ടുകാരോട് മേഘ പറഞ്ഞിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ വീട്ടുകാർ എതിർത്തിരുന്നെങ്കിലും പിന്നീട് ബന്ധത്തിൽ അനുകൂല നിലപാട് എടുക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇയാൾ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതാണ് മേഘയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് മേഘയുടെ സഹപ്രവർത്തകരിൽ നിന്ന് വിവരം ലഭിച്ചുവെന്ന് മേഘയുടെ ബന്ധു മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ജോലി കഴിഞ്ഞ് വരുന്നതിനിടെയിൽ പത്തനംതിട്ട സ്വദേശിയാണ് മേഘ ട്രെയിൻ തട്ടി മരിച്ചത്. തിരുവനന്തപുരം പേട്ടയ്ക്ക് സമീപത്ത് വച്ചാണ് ട്രെയിൻ തട്ടിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വരുന്നതിനിടെയിലായിരുന്നു സംഭവം. ട്രാക്കിലൂടെ ഫോൺ വിളിച്ച് നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസാണ് ഇടിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇന്നലെ തന്നെ പോലീസ് സംശയിച്ചിരുന്നു.

അന്വേഷണം ആരംഭിച്ച പോലീസ് സംഭവ സമയത്ത് മേഘ ആരോടാണ് ഫോണിൽ സംസാരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. പക്ഷേ ട്രെയിൻ തട്ടി ഫോൺ പൂർണമായും തകർന്ന നിലയിലാണ്. ഇതിനാൽ സൈബർ പോലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടന്നു.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്