Anna Grace Husband Arrest: എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക്…; ഫാമിലി വീസ തട്ടിപ്പിൽ ഭർത്താവ് അറസ്റ്റിൽ, പ്രതികരണം ഇങ്ങനെ
Anna Grace Husband Visa Fraud Case: കേസിൽ അന്ന ഗ്രേസിനെയും പ്രതിചേർത്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇവർ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് അന്ന ഗ്രേസ് രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികരണം.

കൽപ്പറ്റ: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അന്ന ഗ്രേസ് മലയാളികൾക്കെല്ലാം സുപരിചിതയാണ്. വീസ തട്ടിപ്പ് കേസിൽ ഇൻഫ്ലുവൻസർ അന്ന ഗ്രേസിന്റെ ഭർത്താവ് അറസ്റ്റിലായെന്ന വാർത്തയാണ് പുറത്തുവരുന്നത്. വയനാട് കൽപ്പറ്റ സ്വദേശിയായ ജോൺസനാണ് ഫാമിലി വീസ തട്ടിപ്പ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
യുകെയിലേക്ക് കുടുംബ വീസ വാഗ്ദാനം ചെയ്താണ് ഇയാളിൽ നിന്ന് ഇത്രയും തുക കൈപ്പറ്റിയതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ അന്ന ഗ്രേസിനെയും പ്രതിചേർത്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇവർ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ നാല് എഫ്ഐആറുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം.
അതേസമയം സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് അന്ന ഗ്രേസ് രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികരണം. ‘ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമാണ് നിലവിലുള്ള നാല് എഫ്ഐആറുകളും. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് അന്നയുടെ ഫോളോവേഴ്സ്. എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക് എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
‘ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്ഐആറുകൾ. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം സ്റ്റേഷനിൽ ഞങ്ങൾ പോയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കില്ല. വളരെ അവിചാരിതമായാണ് കഴിഞ്ഞ ദിവസം തന്റെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി അദ്ദേഹത്തിന് യാതൊരു ബന്ധനുമില്ല. എന്നെ വിശ്വസിക്കുന്നവരോടാണെനിക്ക് പറയാനുള്ളത്. നെഗറ്റീവ് കമന്റിടുന്നവരോട് അത് ചെയ്യരുതെന്ന് ഞാൻ പറയില്ല. മുമ്പ് ഒരു ചതിയുമായി ബന്ധപ്പെട്ട വീഡിയോ ഞാൻ പങ്കുവച്ചിരുന്നു. അതിൻ്റെ ഭാഗമാണിതെല്ലാം.
ഞാനും എൻ്റെ കുടുംബവും എവിടെയും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. ഞാൻ ഒരു തട്ടിപ്പും ചെയ്തിട്ടില്ല. മറ്റുള്ളവർക്ക് ദ്രോഹം വരുന്ന ഒരു പ്രവർത്തിയും എൻ്റെയോ എൻ്റെ കുടുംബത്തിൻ്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ലെന്നും അന്ന ഗ്രേസ് പറഞ്ഞു.