AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Inter State Tourist Buses Strike: ബാംഗ്ലൂർ നിന്ന് നാട്ടിലെത്താൻ പാടുപെടും? ബസ് സമരം

Inter State Tourist Buses Strike Tomorrow: തമിഴ്‌നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ മുതൽ കേരളത്തിൽ നിന്നുള്ള ഒരു സ്വകാര്യം ടൂറിസ്റ്റ് ബസുകളും ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും സർവീസ് നടത്തില്ലെന്നാണ് ബസ് ഉടമകൾ അറിയിച്ചിരിക്കുന്നത്.

Inter State Tourist Buses Strike: ബാംഗ്ലൂർ നിന്ന് നാട്ടിലെത്താൻ പാടുപെടും? ബസ് സമരം
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 09 Nov 2025 21:43 PM

കൊച്ചി: കേരളത്തിൽ നിന്ന് കർണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും (Inter State Tourist Buses Strike) സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ സമരത്തിലേക്ക്. തമിഴ്‌നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാട്ടിലെത്താൻ കാത്തിരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ സമരം.

പണിമുടക്ക് ആരംഭിക്കുന്നതോടെ ബെംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാനും വരാനും യാത്രക്കാർ വലയും. നവംബർ 10 വൈകിട്ട് ആറ് മുതൽ കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവെക്കുമെന്നാണ് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എജെ റിജാസ്, ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചത്.

Also Read: ബസ് ബോഡി കോഡ് പാരയാകില്ല, രജിസ്ട്രേഷൻ വ്യവസ്ഥകളിൽ ഇളവുനൽകി സർക്കാർ, കാരണം കെഎസ്ആർടിസി

നാളെ മുതൽ കേരളത്തിൽ നിന്നുള്ള ഒരു സ്വകാര്യം ടൂറിസ്റ്റ് ബസുകളും ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും സർവീസ് നടത്തില്ലെന്നാണ് ബസ് ഉടമകൾ അറിയിച്ചിരിക്കുന്നത്. നിലവിലെ തങ്ങളുടെ പ്രശ്നത്തിന് ഉടനടി പരിഹാരം കാണുന്നതിനായി കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടൽ നടത്തണമെന്നാണ് ബസ് ഉടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

അന്യായ നികുതി പിരിക്കലിൽ സാമ്പത്തിക നഷ്ടം സഹിക്കാൻ കഴിയുന്നില്ലെന്നും, വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷ ഒരുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾക്കെതിരെയാണ് ഇരു സംസ്ഥാനങ്ങളുടെയും മോട്ടോർ വാഹന വകുപ്പുകൾ നിയമവിരുദ്ധമായി പിഴ ചുമത്തുകയും അന്യായമായി നികുതി പിരിക്കുകയും ചെയ്യുന്നത്.

സർവീസ് നടത്തുന്നതിനിടെ പല വാഹനങ്ങളും പിടിച്ചെടുക്കുന്ന സാഹചര്യവുമുണ്ടായി. ഇത് കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾക്കെതിരായ ലംഘനമാണെന്നും, പെർമിറ്റ് ഫീസ് അടച്ച വാഹനങ്ങളിൽ നിന്ന് മറ്റൊരു സംസ്ഥാനത്തിന് നികുതി ഈടാക്കാൻ അനുവാദമില്ലെന്നും അത് നിയമലംഘനമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.