പി പി ദിവ്യക്കെതിരായ ബെനാമി ഇടപാടുകളിലെ അന്വേഷണം: പഞ്ചായത്ത് ഓഫീസിൽ നിന്ന് ഫയലുകൾ പിടിച്ചെടുത്തു

കമ്പനിയുമായി പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് സിൽക്ക് വഴി കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട ബെനാമി ഇടപാടുകൾ ഉണ്ടെന്ന് പരാതി ഉയർന്നതോടെയാണ് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിലെ വിജിലൻസ് പരിശോധന പുരോഗമിച്ചത്.

പി പി ദിവ്യക്കെതിരായ ബെനാമി ഇടപാടുകളിലെ അന്വേഷണം: പഞ്ചായത്ത് ഓഫീസിൽ നിന്ന് ഫയലുകൾ പിടിച്ചെടുത്തു

P P Divya

Published: 

02 Nov 2026 | 03:01 PM

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ പി പി ദിവ്യയുടെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് ഫയലുകൾ പിടിച്ചെടുത്ത് വിജിലൻസ്. പി പി ദിവ്യയുമായി ബന്ധപ്പെട്ട കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുമായുള്ള ഇടപാടുകളിൽ ആണ് വിജിലൻസ് അന്വേഷണം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ കാസർകോട്ട് ഇടപാടുകളിലും പരാതി ഉയർന്നത് വഴി വിശദീകരണവുമായി മുൻ ഭരണസമിതി രംഗത്തെത്തിയിട്ടുണ്ട്.

ബെനാമി ഇടപാടുകൾ ഉണ്ടെന്ന് പരാതി…

പ്രസ്തുത കമ്പനിയുമായി പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് സിൽക്ക് വഴി കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട ബെനാമി ഇടപാടുകൾ ഉണ്ടെന്ന് പരാതി ഉയർന്നതോടെയാണ് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിലെ വിജിലൻസ് പരിശോധന പുരോഗമിച്ചത്. കാട്ടൺ ഇന്ത്യ കമ്പനി ഏറ്റെടുത്തു നടപ്പാക്കിയ 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട 5 ഫയലുകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോർട്ട്. കരാർ രേഖകളും പരിശോധിച്ചു എന്നും സൂചന.

ALSO READ:പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും നേർക്കുനേർ; വാദം അടച്ചിട്ട മുറിയിലേക്ക്

സിൽക്ക് മുഖേനയാണ് കാർട്ടൻ ഇന്ത്യയ്ക്ക് കരാറുകൾ ലഭിച്ചിട്ടുള്ളത് അതിനാൽ തന്നെ പൊതുമേഖല സ്ഥാപനമായ സിൽക്കിലേക്കും അന്വേഷണം വ്യാപിപ്പിക്കും എന്നും റിപ്പോർട്ട്. അതേസമയം കാർട്ടൻ ഇന്ത്യ അലൈൻസ് കമ്പനിയുടെ കാസർകോട്ട് ഇടപാടുകളിലും പരാതി ഉയർന്നു വന്നതോടെ ആരോപണം നിഷേധിച്ചു കാസർഗോഡ് മുൻജിലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ രംഗത്ത് വന്നിട്ടുണ്ട്. കാർട്ടൺ ഇന്ത്യ എന്ന കമ്പനിക്ക് ഉപകരണം നൽകിയത് സില്‍ക്കാണെന്നും കരാറുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടികൾ പാലിച്ചു എന്നും ബേബി ബാലകൃഷ്ണൻ പ്രതികരിച്ചു.

കൂടാതെ കാർട്ടൺ ഇന്ത്യ അലയൻസ് എം ടി മുഹമ്മദ് ആസിഫിന്റേതെന്ന് പേരിൽ പുറത്തുവന്ന ശബ്ദത്തിൽ അന്വേഷണം നടക്കട്ടെ എന്നും കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുവും പറഞ്ഞു. ഒരു വ്യക്തിയിൽ നിന്നും നിയമവിരുദ്ധമായി പണം വാങ്ങിയിട്ടില്ല എന്നും ഷാനവാസ് പാദുർ വ്യക്തമാക്കിയിട്ടുണ്ട് കൂടാതെ കണ്ണൂരിന് പിന്നാലെ കാസർഗോഡ് ജില്ലാ പഞ്ചായത്തിലും സമാനമായ രീതിയിൽ കോടികളുടെ കരാറുകൾ നേടിയെന്ന് പരാതി ഉയർന്നു വരുന്നത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കും എന്നാണ് സൂചന.

ENGLISH SUMMARY

The Vigilance department has seized files from the Kannur District Panchayat office in connection with alleged benami  transactions involving former District Panchayat President and CPM leader P.P. Divya. The Vigilance investigation is intensifying, focusing on dealings with ‘Carton India Alliance’—a company linked to P.P. Divya. Meanwhile, following complaints regarding the company’s operations in Kasaragod, the former governing committee has come forward with an explanation.

Loading...
Unable to load recommendations.
Follow Us
നവംബർ ബേബിക്ക് N-ൽ തുടങ്ങുന്ന പേരുകൾ
ബിസ്കറ്റിനേക്കാൾ ആരോഗ്യകരമായ ഇന്ത്യൻ സ്നാക്കുകൾ
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം