Roof Collapse: തൃശ്ശൂരില്‍ കനത്ത മഴയിലും കാറ്റിലും കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര വീണു; ഒഴിവായത് വൻ ദുരന്തം
Iron Roof Collapsed in Thrissur: മുനിസിപ്പൽ ഓഫീസ് റോഡിലെ നാല് നിലയുള്ള കെട്ടിടത്തിനു മുകളില്‍നിന്നാണ് ശക്തമായ കാറ്റിൽ മേല്‍ക്കൂര പറന്ന് റോഡിലേക്ക് വീണത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്.

Iron Roof Colapsed
തൃശൂർ: തൃശൂരിലുണ്ടായ കനത്ത മഴയിലും കാറ്റിലും കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് വീണു. മുനിസിപ്പൽ ഓഫീസ് റോഡിലെ നാല് നിലയുള്ള കെട്ടിടത്തിനു മുകളില്‍നിന്നാണ് ശക്തമായ കാറ്റിൽ മേല്‍ക്കൂര പറന്ന് റോഡിലേക്ക് വീണത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍നിന്നും ഇറങ്ങിവരുന്ന റോഡിലാണ് സംഭവം. റോഡിൽ നിന്ന് മേൽക്കൂര മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അഗ്നിരക്ഷാ സേന നടത്തുകയാണ്. വലിയ ഇരുമ്പ് മേൽക്കൂരയായതിനാൽ മുറിച്ചു മാറ്റാൻ സമയമെടുക്കുമെന്നാണ് ഇവർ പറയുന്നത്. ഇത് മാറ്റാതെ റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയില്ല.
Also Read:കേരളത്തിൽ നാളെ മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഇവിടെ എന്നും വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇന്ന് ശക്തമായ മഴ കാരണം സ്ഥലത്ത് സംഭവസമയത്ത് ആളുക്കാർ കുറവായിരുന്നു. ഇത് കാരണം വലിയ അപകമാണ് ഒഴിവായത്.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയും പാലക്കാടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതൽ കാസർഗോഡ് വരെയും തൃശൂർ ജില്ലയിലും ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.