AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് ആനുകൂല്യങ്ങള്‍ നല്‍കിയത് – സംസ്ഥാന സര്‍ക്കാരിനെതിരെ വി.ശിവന്‍കുട്ടി

PM Shri scheme V Sivankutty against the state government : പദ്ധതി വഴി പണം വാങ്ങിയെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്റെ പരാമര്‍ശത്തിനെതിരെയാണ് ശിവന്‍കുട്ടി രംഗത്തെത്തിയത്. പണം വാങ്ങിയെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഒരു രൂപ പോലും കേരളം വാങ്ങിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമഗ്ര ശിക്ഷാ കേരളയുടെ (എസ്.എസ്.കെ) 92.41 കോടി രൂപയുടെ ആദ്യ ഗഡു അനുവദിച്ചത്.

കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ്  ആനുകൂല്യങ്ങള്‍ നല്‍കിയത് – സംസ്ഥാന സര്‍ക്കാരിനെതിരെ വി.ശിവന്‍കുട്ടി
V Sivankutty Pm SreeImage Credit source: V Sivankutty / Facebook
Arun Nair
Arun Nair | Updated On: 09 Jun 2026 | 09:57 AM

തിരുവനന്തപുരം : പി.എം ശ്രീ പദ്ധതി വഴി മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പണം വാങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ വാദത്തിനെതിരെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി. ശിവന്‍കുട്ടി രംഗത്ത്. പി.എം ശ്രീ വഴി കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ സര്‍ക്കാര്‍ പണം വാങ്ങിയെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഒരു രൂപ പോലും കേരളം വാങ്ങിയിട്ടില്ല. പദ്ധതി വഴി പണം വാങ്ങിയെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്റെ പരാമര്‍ശത്തിനെതിരെയാണ് ശിവന്‍കുട്ടി രംഗത്തെത്തിയത്.

പി.എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചാല്‍ മാത്രമേ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) ഫണ്ട് ലഭിക്കൂ എന്ന കേന്ദ്ര നിലപാടിനെ തുടര്‍ന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിന് തയ്യാറായത്. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ അജണ്ടകള്‍ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുമെന്ന് കണ്ടപ്പോള്‍, സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ നേരിട്ടും, അന്നത്തെ വകുപ്പ് സെക്രട്ടറി രേഖാമൂലവും അറിയിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറയുന്നു.

ALSO READ:മാട്രിമോണിയൽ സൈറ്റുകൾ വഴി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ

പിന്നീട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമഗ്ര ശിക്ഷാ കേരളയുടെ (എസ്.എസ്.കെ) 92.41 കോടി രൂപയുടെ ആദ്യ ഗഡു അനുവദിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ടിയിരുന്ന റീഇംബേഴ്‌സ്‌മെന്റ് തുകയില്‍ നിന്ന് കേന്ദ്രം അഡ്ജസ്റ്റ് ചെയ്യുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍, കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ശക്തമായി എതിര്‍ത്ത യുഡിഎഫ് ഇപ്പോള്‍ ഇല്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കീഴ്‌പ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.

എന്താണ് പി.എം ശ്രീ പദ്ധതി

പി.എം ശ്രീ എന്നത് വിദ്യാഭ്യാസ രംഗത്തെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരാണ് പി.എം ശ്രീ എന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ( എന്‍.ഇ.പി) മികവ് പ്രദര്‍ശിപ്പിക്കും. 2023-2027 കാലഘട്ടത്തിലേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന സ്‌കൂളുകളില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരും.

English Summary

Former Education Minister and senior CPM leader V. Sivankutty has come out against the state government’s claim that the previous LDF government had received money through the PM Shri scheme. It is a blatant lie to say that the previous government had received money from the center through the PM Shri scheme. Kerala has not received a single rupee. Sivankutty has come out against the statement of General Education Minister N. Shamsuddin that money was received through the scheme.

Follow Us