PMA Salam: ‘സ്ത്രീയും പുരുഷനും തുല്യരല്ല, അങ്ങനെ ലോകം അംഗീകരിച്ചിട്ടില്ല’; വിവാദ പ്രസ്താവനയുമായി പിഎംഎ സലാം

IUML General Secretary PMA Salam: മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിവാദ പ്രസ്താവനയുമായി അദ്ദേഹം എത്തിയത്. സ്ത്രീകൾക്ക് എപ്പോഴും സാമൂഹിക നീതിയാണ് വേണ്ടത്. സ്ത്രീ ഒരിക്കലും പുരുഷ തുല്യതയല്ല, ലീഗിന്റെ നിലപാട് ലിംഗ നീതിയാണെന്നും പിഎംഎ സലാം പറഞ്ഞു. ജൻഡർ ജസ്റ്റീസാണ് ലീഗിൻ്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

PMA Salam: സ്ത്രീയും പുരുഷനും തുല്യരല്ല, അങ്ങനെ ലോകം അംഗീകരിച്ചിട്ടില്ല; വിവാദ പ്രസ്താവനയുമായി പിഎംഎ സലാം

പിഎംഎ സലാം

Published: 

29 Jan 2025 10:15 AM

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം (PMA Salam). തുല്യരാണെന്ന വാദം ലോകം ഇതുവരെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണെന്നും പിഎംഎ സലാം പറഞ്ഞു. സമൂഹത്തിൽ കയ്യടി കിട്ടാൻ മാത്രമാണ് ചിലർ ഈ വാദം ഉന്നയിച്ച് മുന്നോട്ട് വരുന്നതെന്നും സലാം പ്രസ്താവനയിൽ പറഞ്ഞു.

മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിവാദ പ്രസ്താവനയുമായി അദ്ദേഹം എത്തിയത്. സ്ത്രീകൾക്ക് എപ്പോഴും സാമൂഹിക നീതിയാണ് വേണ്ടത്. സ്ത്രീ ഒരിക്കലും പുരുഷ തുല്യതയല്ല, ലീഗിന്റെ നിലപാട് ലിംഗ നീതിയാണെന്നും പിഎംഎ സലാം പറഞ്ഞു. ജൻഡർ ജസ്റ്റീസാണ് ലീഗിൻ്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

”പ്രായോഗികമല്ലാത്ത, മനുഷ്യൃ യുക്തിക്ക് നിരക്കാത്ത വാദങ്ങൾ എന്തിനാണ് പറയുന്നത്. എല്ലാ തരത്തിലും സ്ത്രീയും പുരുഷനും തുല്ല്യരാണെന്ന് പറയാൻ സാധിക്കുമോ? ഇത് ലോകം അംഗീകരിച്ചിട്ടുണ്ടോ?” അദ്ദേഹം ചോദിച്ചു. ബസ്സിൽ സ്ത്രീകൾക്കും പുരുഷനും പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ. വെവ്വേറെയല്ലേ? ഇതെല്ലാം രണ്ടും വ്യത്യസ്ഥമായത് കൊണ്ട് മാത്രമാണെന്നും പിഎംഎ സലാം പറഞ്ഞു.

ഒളിമ്പിക്‌സിൽ പോലും സ്ത്രീകൾക്ക് വേറെ മത്സരമാണുള്ളത്. അതേസമയം ഇത് ലീഗിന്റെ നിലപാടാണോ എന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും മതനേതാക്കൾ പോലും ഇത്തരം പ്രസ്താവനകൾ ഇതുവരെ നടത്തിയിട്ടില്ലെന്നും സലാമിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമർഷനങ്ങൾ ഉയരുന്നുണ്ട്.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും