5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

January Ration Distribution: ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ: ആറിന് അവധി

January Ration Distribution To February 5th: മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനത്തെ ചില റേഷൻ കടകളിൽ എത്തിയിട്ടില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ വിവരം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

January Ration Distribution: ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ: ആറിന് അവധി
Represental ImageImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 04 Feb 2025 09:20 AM

 തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തെ റേഷൻ വിതരണം (January Ration Distribution) ഫെബ്രുവരി അഞ്ച് (നാളെ) വരെ നീട്ടിയതായി (Ration Distribution) സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ്. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6-ാം തീയതി റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഈ മാസം ഏഴ് മുതലാണ് ഉപഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നത്.

മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനത്തെ ചില റേഷൻ കടകളിൽ എത്തിയിട്ടില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ വിവരം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്ന ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ കാലതാമസം നേരിട്ടിരുന്നു. പണിമുടക്കിന് പിന്നാലെ കഴിഞ്ഞ ഒൻപതു ദിവസമായി റേഷൻ്റെ വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണെന്നാണ് അദ്ദേഹം അറിയിച്ചത്. വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ചില എൻഎഫ്എസ്എ ഗോഡൗണുകളിലെ കയറ്റിറക്ക് ജീവനക്കാരുടെ ഭാഗത്തു നിന്നും നിസഹകരണം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ കൃത്യസമയത്ത് എത്തിക്കുക എന്നത് സർക്കാരിൻ്റെ മാത്രം ചുമതലയല്ല. മറിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റിറക്ക് ജീവനക്കാർക്കും മറ്റ് വിവിധ തൊഴിലാളി സംഘടനകൾക്കും ഉത്തരവാദിത്തം ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഓരോ റേഷൻ കാർഡിനും അർഹമായ വിഹിതങ്ങൾ

  • അന്ത്യോദയ അന്നയോജന (എഎവൈ – മഞ്ഞ) കാർഡിന് – 30 കിലോ അരിയും മൂന്ന് കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കുന്നതാണ്. ഏഴ് രൂപ നിരക്കിൽ രണ്ട് പായ്ക്കറ്റ് ആട്ടയും ഈ കാർഡുടമകൾക്ക് ലഭിക്കുന്നതാണ്.
  • മുൻഗണന വിഭാഗം ( പി എച്ച് എച്ച്- പിങ്ക്) കാർഡിലെ ഓരോ അം​ഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ചിട്ടുണ്ട്. അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒമ്പത് രൂപാ നിരക്കിൽ ലഭിക്കുന്നതാണ്.
  • പൊതു വിഭാഗം (എൻ പി എസ് – നീല) കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കിൽ റേഷൻ കടകളിൽ നിന്ന് ലഭിക്കുന്നതാണ്.
  • പൊതു വിഭാഗം (എൻ പി എൻ എസ് – വെള്ള) കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ എന്ന നിരക്കിൽ ലഭിക്കും.
  • പൊതു വിഭാഗം സ്ഥാപനം (എൻ പി ഐ – ബ്രൌൺ) ബ്രൌൺ കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.