5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Veena George: ശങ്കുവിൻ്റെ ബിര്‍ണാണിയും പൊരിച്ച കോഴിയും മന്ത്രി കേട്ടു; അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരണം പരിശോധിക്കുമെന്ന് വീണ ജോർജ്

Minister Veena George Reacts on Shanku's Demand: ശങ്കുവിന്റെ ആവശ്യം പരി​ഗണിക്കുമെന്നും അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

Veena George: ശങ്കുവിൻ്റെ ബിര്‍ണാണിയും പൊരിച്ച കോഴിയും മന്ത്രി കേട്ടു; അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരണം പരിശോധിക്കുമെന്ന് വീണ ജോർജ്
Veena George
sarika-kp
Sarika KP | Updated On: 04 Feb 2025 09:06 AM

തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ വൈറലായിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരി​ഗണിക്കുമെന്നും അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ: ”ദേവിക്കുളം പഞ്ചായത്തിൽ ഒന്നാം വാർഡ് അങ്കണവാടിയിൽ ശങ്കു എന്ന ഓമന പേരിൽ വിളിക്കുന്ന പ്രജ്വൽ എസ് സുന്ദർ ആണ് ഏറ്റവും നിഷ്​കളങ്കമായ ആവശ്യം ഉന്നയിച്ചത്. അവന്റെ അമ്മയാണ് വീഡിയോ എടുത്ത് പുറം ലോകത്തേക്ക് എത്തിച്ചത്. വളരെ മനോഹരവും നിഷ്​കളങ്കവുമായ ആവശ്യമാണ് അത്. ആ കുഞ്ഞിന്റെ ആവശ്യം അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണം എന്നാണ് . ഇത് പരി​ഗണിച്ച് പരിഷ്​കരിക്കുന്നതിനെ പറ്റി ആലോചിക്കാം.മുട്ടയും പാലും നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അത് വിജയകരമായി മുന്നേറുന്നുണ്ട്. പുതിയ പരിഷ്​കരണം ആലോചിക്കുന്നതാണ് എന്ന് ശങ്കുവിനോടും എല്ലാ കുഞ്ഞുങ്ങളോടും പറയുന്നുന്നു”.

Also Read: പകുതിവിലയ്ക്ക് തയ്യൽമെഷീനും, ലാപ്ടോപ്പും, സ്‌കൂട്ടറും; സംഘടനയുടെ പേരിൽ സംസ്ഥാനവ്യാപകമായി തട്ടിയെടുത്തത് നൂറുകോടിയിലധികം രൂപ

ശങ്കുവിന്റെ അമ്മയ്ക്കും അങ്കണവാടി ജീവനക്കാര്‍ക്കും മന്ത്രി സ്‌നേഹാഭിവാദ്യങ്ങള്‍ അറിയിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. ഇതിനു പിന്നാലെ നിരവധി പേരാണ് നിറഞ്ഞ കയ്യടികളുമായി എത്തുന്നത്.

രണ്ട് ദിവസം മുൻപായിരുന്നു അങ്കണവാടിയിൽ ബിര്‍ണാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യം ശങ്കു പറഞ്ഞത്. ഇതിന്റെ വീ‍ഡിയോ സോഷ്യൽ മീഡിയിയൽ വൈറലായിരുന്നു. അംഗന്‍വാടിയിലെ ഉപ്പുമാവ് മാറ്റി, ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നാണ് ശങ്കു വീഡിയോയിൽ പറയുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ആവശ്യം പരിഗണിക്കണമെന്ന് കമന്റ് അറിയിച്ച് രം​ഗത്ത് എത്തിയത്. ഇതിന് പിന്നാലെയാണ് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്.