Human Animal Conflict: മനുഷ്യ-വന്യജീവി സംഘർഷം: വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

Wayanad Wild Elephant Attacks:പണം ജില്ല കളക്ടർക്ക് കൈമാറും. കാടിനോട് ചേർന്ന പ്രദേശങ്ങളിൽ അടിക്കാട് വെട്ടാനും മറ്റ് നടപടികള്‍ക്കുമായി ഈ തുക ഉപയോഗിക്കാം.

Human Animal Conflict: മനുഷ്യ-വന്യജീവി സംഘർഷം: വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച്  സർക്കാർ

പ്രതീകാത്മക ചിത്രം

Published: 

12 Feb 2025 | 09:44 PM

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാൻ വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ദുരന്ത നിവാരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. പണം ജില്ല കളക്ടർക്ക് കൈമാറും. കാടിനോട് ചേർന്ന പ്രദേശങ്ങളിൽ അടിക്കാട് വെട്ടാനും മറ്റ് നടപടികള്‍ക്കുമായി ഈ തുക ഉപയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു.

വയനാട്ടിൽ ദിനം പ്രതി വന്യജീവി ആ​ക്രമണം നടക്കുന്നതിന്റെ സാഹചര്യത്തിൽ ഇത് തടയുന്നതിന്റെ ഭാ​ഗമായാണ് സർക്കാർ പണം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 26-ന് ഈ പണം അനുവദിച്ചുകൊണ്ട് തീരുമാനമായിരുന്നു. ഇതാണ് കളക്ടർക്ക് കൈമാറുമെന്ന് അറിയിച്ചു കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: വന്യജീവി ആക്രമണം; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

കഴിഞ്ഞ മാസം 24 ന് കടുവയുടെ ആക്രമണത്തില്‍ വയനാട് പഞ്ചാരക്കൊല്ലി സ്വദേശിയായ യുവതി കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ ഉത്തരവിറങ്ങിയത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടുപേരാണ് കാട്ടാന ആക്രമണത്തിൽ വയനാട് മരിച്ചത്. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ കറുപ്പന്റെ മകൻ ബാലൻ (26),നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഗോത്ര യുവാവ് മാനു കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് തറവാട്ടുവീട്ടിലേക്ക് സാധനങ്ങളുമായി വരുന്നതിനിടെയിലാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. വീടിന് 200 മീറ്റർ അകലെയാണ് മൃതദേ​​ഹം കണ്ടെത്തിയത്. ആനയുടെ കൊമ്പ് ശരീരത്തിലാഴ്ന്ന് നിലയിലായിരുന്നു. ഇതിനു പിന്നാലെ അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ കറുപ്പന്റെ മകൻ ബാലനെയും (26)കാട്ടാന കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിൽ ബാലന്റെ മൃതദേഹം കണ്ടത്. അട്ടമല ഗ്ലാസ് ബ്രിജിനു സമീപത്തായാണ് മൃതദേഹം.

Related Stories
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ