Onam Bumper 2025: 25 കോടി അടിച്ചാല്‍ ഏജന്റിനെത്ര കിട്ടും? ടിക്കറ്റ് വിറ്റ് കോടീശ്വരന്മാരാകുന്നവര്‍
Onam Bumper 2025 Lottery Agent Commission: ഓണം ബമ്പര്‍ ടിക്കറ്റെടുക്കാനുള്ള അവസാനയോട്ടത്തിലാണ് മലയാളികള്‍. ഒന്നും രണ്ടും അതില്‍ കൂടുതല്‍ ടിക്കറ്റുകളും സ്വന്തമാക്കിയവര്‍ നിരവധി. കഴിഞ്ഞ വര്‍ഷത്തെ സമ്മാനഘടന തന്നെയാണ് ഓണം ബമ്പറിന് ഇത്തവണയും ഉള്ളത്.
കേരളത്തില്‍ വില്‍പന നടക്കുന്ന ബമ്പര്‍ ലോട്ടറി ടിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ തുക സമ്മാനവുമായെത്തുന്ന ഓണം ബമ്പര്‍ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും. ഭാഗ്യവാനെ തേടിയെത്തുന്നത് 25 കോടി രൂപയാണ്. എന്നാല്‍ ബമ്പര്‍ വഴി കോടീശ്വരനാകുന്നത് ഒരാള്‍ മാത്രമല്ല, ഏജന്റ് ഉള്‍പ്പെടെ 22 പേര്‍ക്കാണ് കോടികള്‍ ലഭിക്കുന്നത്.
ഓണം ബമ്പര്‍ ടിക്കറ്റെടുക്കാനുള്ള അവസാനയോട്ടത്തിലാണ് മലയാളികള്‍. ഒന്നും രണ്ടും അതില്‍ കൂടുതല്‍ ടിക്കറ്റുകളും സ്വന്തമാക്കിയവര്‍ നിരവധി. കഴിഞ്ഞ വര്‍ഷത്തെ സമ്മാനഘടന തന്നെയാണ് ഓണം ബമ്പറിന് ഇത്തവണയും ഉള്ളത്.
ഓണം ബമ്പര്‍ സമ്മാനഘടന




- ഒന്നാം സമ്മാനം 25 കോടി രൂപ
- രണ്ടാം സമ്മാനം ഓരോ സീരിസിലും രണ്ടുപേര്‍ക്ക് വീതം 1 കോടി രൂപ. 20 പേര്‍ക്ക് രണ്ടാം സമ്മാനം
- മൂന്നാം സമ്മാനം ഓരോ സീരിസിലും 2 പേര്‍ക്ക് വീതം 50 ലക്ഷം രൂപ. ഇവിടെയും 20 പേര്‍ക്ക് സമ്മാനം
- നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പേര്‍ക്ക്
- അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേര്‍ക്ക്
- ആറാം സമ്മാനം 5,000 രൂപ
- ഏഴാം സമ്മാനം 2,000 രൂപ
- എട്ടാം സമ്മാനം 1,000 രൂപ
- ഒന്‍പതാം സമ്മാനം 500 രൂപ
22 കോടീശ്വരന്മാര്‍
25 കോടി രൂപ ഒന്നാം സമ്മാനം നേടുന്ന വ്യക്തിയ്ക്ക് പുറമെ രണ്ടാം സമ്മാനമായി ഓരോ സീരീസിലും രണ്ട് പേര്‍ക്ക് 1 കോടി രൂപ സമ്മാനം ലഭിക്കും. ഇങ്ങനെ എല്ലാ സീരീസിലുമായി 20 പേര്‍ക്കാണ് 1 കോടി ലഭിക്കുന്നത്. ഇതിന് പുറമെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് ലഭിക്കുന്നതും കോടികള്‍ തന്നെയാണ്.
ഏജന്റിന് എത്ര ലഭിക്കും?
25 കോടി ഒന്നാം സമ്മാനമായെത്തുന്ന ഓണം ബമ്പറില്‍ നിന്നും 10 ശതമാനം ഏജന്റ് കമ്മീഷനായി പോകും. അതായത് 2.5 കോടി രൂപയാണ് ഏജന്റ് കമ്മീഷന്‍. ടിക്കറ്റെടുക്കാതെ തന്നെ ഏജന്റുമാര്‍ക്ക് കോടീശ്വരന്മാരാകാന്‍ സാധിക്കുന്നു.
Also Read: Onam Bumper 2025: 25 കോടി ഓണം ബമ്പര്‍ അടിച്ചാല്‍ നിങ്ങള്‍ക്കെത്ര ലഭിക്കും? കമ്മീഷന്‍ എത്ര?
നികുതിയെത്ര?
30 ശതമാനമാണ് 25 കോടിയുടെ സമ്മാന നികുതി. ഇതുവഴി 25 കോടിയില്‍ നിന്ന് 6.75 കോടി രൂപ പോകും. ഈ തുകയുടെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ്. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്ക് 37 ശതമാനമാണ് സര്‍ചാര്‍ജ്.
6.75 കോടി രൂപ പോയതിന് ശേഷം 15 കോടി 75 ലക്ഷം ഭാഗ്യവാന്റെ അക്കൗണ്ടിലേക്കെത്തും. ഇതില്‍ നിന്ന് 37 ശതമാനം സര്‍ചാജായി 2,49,75,000 രൂപയും പോകുന്നു. നാല് ശതമാനം ആരോഗ്യ വിദ്യാഭ്യാസ സെസ് 36,99,000 രൂപ. ബാക്കിയാകുന്നത് വെറും 12,88,26,000 രൂപ.
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)