Kerala Assembly Election 2026: തർക്കങ്ങൾ തീർത്തു, എംപിമാർ മത്സരിക്കില്ല? കോൺഗ്രസിന്റെ ആദ്യ പട്ടിക ഇന്ന്

Congress Candidate List: കെ സുധാകരൻ്റെ നിലപാടാണ് പാർട്ടിയെ വെട്ടിലാക്കിയത്. കണ്ണൂർ, കോന്നി സീറ്റുകൾക്കായി സമ്മർദം ചെലുത്തുന്ന കെ. സുധാകരനെയും അടൂർ പ്രകാശിനെയും മത്സരിപ്പിക്കേണ്ടെന്ന് ധാരണയായതായാണ് സൂചന.

Kerala Assembly Election 2026: തർക്കങ്ങൾ തീർത്തു, എംപിമാർ മത്സരിക്കില്ല? കോൺഗ്രസിന്റെ ആദ്യ പട്ടിക ഇന്ന്

Vd Satheesan

Updated On: 

17 Mar 2026 | 07:56 AM

തിരുവനന്തപുരം: കേരള നിമയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. രാവിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (സി.ഇ.സി.) ഡൽഹിയിൽ യോഗം ചേരുമെന്നും പ്രഖ്യാപനവുമുണ്ടാകുമെന്നും കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോജസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. സിപിഎമ്മും സിപിഐയും ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺ​ഗ്രസിന് സമ്മർദ്ദം കൂടുകയാണ്. സീറ്റുമായി ബന്ധപ്പെട്ട് തർക്കങ്ങളില്ലെന്നും ടീം യുഡിഎഫ് റെഡിയാണെന്ന് പറയുമ്പോഴും പട്ടിക ഇതുവരെ തയ്യറാക്കാൻ കോൺഗ്രസിനായിട്ടില്ല.

എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ കെ സുധാകരൻ്റെ നിലപാടാണ് പാർട്ടിയെ വെട്ടിലാക്കിയത്. എന്നാൽ, കണ്ണൂർ, കോന്നി സീറ്റുകൾക്കായി സമ്മർദം ചെലുത്തുന്ന കെ. സുധാകരനെയും അടൂർ പ്രകാശിനെയും മത്സരിപ്പിക്കില്ലെന്നാണ് സൂചന. കെ സുധാകരൻ രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയേക്കും.

ALSO READ: 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ

അമ്പലപ്പുഴയിലെ പോലെ സിപിഎമ്മിലെ മറ്റ് പൊട്ടിത്തെറികളും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തെ സ്വാധീനിക്കുന്നുണ്ട്. അമ്പലപ്പുഴയിൽ ജി. സുധാകരന് പാർട്ടി നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനോടൊപ്പം തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ സിപിഎം വിട്ട് വിമതനായി മത്സരിക്കുമെന്നത് ഉൾപ്പെടെയുള്ള ഇടത് പാർട്ടിയിലെ ആഭ്യന്തപ്രശ്നങ്ങൾ മുതലെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം. സി.പി.എം. വിമതരായ വി. കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂരിലും ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും മത്സരിക്കുമ്പോൾ ഘടകകക്ഷികളുമായി ആലോചിച്ച് പിന്തുണയ്ക്കാനും തീരുമാനമുണ്ടെന്നാണ് വിവരം.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം