Kerala Assembly Election 2026: കെഎം ഷാജിക്ക് സേഫ് സോണൊരുക്കി ലീഗ്; വേങ്ങരയില്‍ ഇത്തവണ ട്വിസ്റ്റില്ല

KM Shaji Vengara Muslim League 2026: ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുസ്ലിം ലീഗ് കെഎം ഷാജി എന്ന സ്ഥാനാര്‍ഥിയിലേക്ക് എത്തിയത്. കാലാകാലങ്ങളായി മണ്ഡലത്തില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാറുള്ള പികെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തേക്ക് മാറ്റിക്കൊണ്ടായിരുന്നു ആ തീരുമാനം.

Kerala Assembly Election 2026: കെഎം ഷാജിക്ക് സേഫ് സോണൊരുക്കി ലീഗ്; വേങ്ങരയില്‍ ഇത്തവണ ട്വിസ്റ്റില്ല

കെഎം ഷാജി

Published: 

17 Mar 2026 | 09:32 PM

കേരളത്തിലെ സെലിബ്രിറ്റി നിയമസഭ മണ്ഡലങ്ങളില്‍ ഒന്നാണ് മലപ്പുറം ജില്ലയിലെ വേങ്ങര. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വേങ്ങര നിയോജകമണ്ഡലം പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം വേങ്ങരയില്‍ വലിയ ട്വിസ്റ്റുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല, വളരെ സേഫായ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നത്.

കെഎം ഷാജിയിലേക്ക്

അവസാന അങ്കത്തില്‍ അഴീക്കോട് മത്സരിച്ച് തോറ്റ കെഎം ഷാജിക്ക് അഥവ ലീഗ് തന്നെ വിശേഷിപ്പിക്കുന്ന തങ്ങളുടെ നിലപാടുകളുടെ രാജകുമാരനാണ് ഇത്തവണ വേങ്ങരയുടെ നറുക്ക് വീണിരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇത്തവണ തന്നോട് വലിയ റിസ്‌ക്കില്ലാത്ത സ്ഥലം മതിയെന്ന് പാര്‍ട്ടി പറഞ്ഞുവെന്നായിരുന്നു കെഎം ഷാജിയുടെ പ്രതികരണം. അതെ, അത് വളരെ ശരിയാണ്, മുസ്ലിം ലീഗിന് ഇത്തവണ അധികം വിയര്‍ക്കാതെ കെഎം ഷാജിയെ നിയമസഭയിലേക്ക് അയക്കാം.

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുസ്ലിം ലീഗ് കെഎം ഷാജി എന്ന സ്ഥാനാര്‍ഥിയിലേക്ക് എത്തിയത്. കാലാകാലങ്ങളായി മണ്ഡലത്തില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാറുള്ള പികെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തേക്ക് മാറ്റിക്കൊണ്ടായിരുന്നു ആ തീരുമാനം.

കെഎം ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്ന നിര്‍ബന്ധം ലീഗില്‍ തുടക്കം മുതല്‍ക്കെ ഉണ്ടായിരുന്നു. വേങ്ങരയുടെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ലീഗെന്ന പേര് കണ്ടാല്‍ പോലും അവിടെ വോട്ട് ലഭിക്കും. സ്ഥാനാര്‍ഥിയായി നില്‍ക്കുന്നയാളിന്റെ രാഷ്ട്രീയ പ്രകടനങ്ങളോ ജനസേവനങ്ങളോ ഒരിക്കല്‍ പോലും ചര്‍ച്ചയാകാറില്ല. അതിനാല്‍ തന്നെ കെഎം ഷാജിക്ക് പകരം ആര് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായാലും വിജയം ഉറപ്പിക്കാം.

വേങ്ങരയില്‍ ഇത്തവണ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാണുള്ളത്. മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍ ആണ് മത്സരരംഗത്തേക്ക്. എല്‍ഡിഎഫും മുസ്ലിം ലീഗും ശക്തമായ മത്സരം കാഴ്ചവെക്കുന്ന മണ്ഡലമായ ഇവിടെ ബിജെപിക്ക് കാര്യമായ വോട്ട് ശതമാനം സൃഷ്ടിക്കാന്‍ സാധിക്കാറില്ല.

വേങ്ങരയില്‍ ശക്തമായ മുഖങ്ങളെ എല്‍ഡിഎഫിന് മത്സരരംഗത്തേക്ക് ഇറക്കാന്‍ സാധിക്കാതെ പോകുന്നതും പലപ്പോഴും വോട്ട് ശതമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താറുണ്ട്. 2016നെ അപേക്ഷിച്ച് വമ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു 2021ല്‍ മുസ്ലിം ലീഗിന്റെ വിജയം.

Also Read: Kerala Assembly Election 2026: പാലക്കാട് ഇത്തവണ ശോഭയ്‌ക്കോ? കരുത്തുറ്റ സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസും എല്‍ഡിഎഫും

2016 ലെ തെരഞ്ഞെടുപ്പ്

പികെ കുഞ്ഞാലിക്കുട്ടി – 57 ശതമാനം വോട്ടുകള്‍
കെപി ജമീല- 41 ശതമാനം വോട്ടുകള്‍
ബിജെപി സ്ഥാനാര്‍ഥി- 2 ശതമാനം വോട്ടുകള്‍
ഭൂരിപക്ഷം- 23,000 ത്തിലധികം വോട്ടുകളുടേത്

2021 ലെ തെരഞ്ഞെടുപ്പ്

പികെ കുഞ്ഞാലിക്കുട്ടി- 77,187 വോട്ടുകള്‍
പിപി ബഷീര്‍- 43,237 വോട്ടുകള്‍
ബിജെപി സ്ഥാനാര്‍ഥി- 1-2 ശതമാനം വോട്ടുകള്‍
ഭൂരിപക്ഷം- 33,950 വോട്ടുകളുടേത്

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്