AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Covid Cases: ജാ​ഗ്രത തുടരുക, സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന; ചികിത്സയിൽ 95 പേർ

Kerala Covid Cases Latest Update: രാജ്യത്താകെ 164 പേരാണ് കോവിഡ് ബാധിച്ച് ചികിത്സ തേടിയത്. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ 34, മഹാരാഷ്ട്രയിൽ 44 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനത്തെ കണക്കുകൾ.

Kerala Covid Cases: ജാ​ഗ്രത തുടരുക, സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന; ചികിത്സയിൽ 95 പേർ
Representational ImageImage Credit source: Longhua Liao/Getty Images
Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 08 Jul 2025 | 05:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇടവേളകളിൽ കൊവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും അതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ജാ​ഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.

ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 95 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. മെയ് രണ്ടാം വാരം 69 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്താകെ 164 പേരാണ് കോവിഡ് ബാധിച്ച് ചികിത്സ തേടിയത്. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ 34, മഹാരാഷ്ട്രയിൽ 44 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനത്തെ കണക്കുകൾ.

കേരളത്തിൽ 273 കേസുകളാണ് മേയിൽ റിപ്പോർട്ട് ചെയ്തത്. അതിൽ കൂടുതൽ കോട്ടയത്താണ്. 82 കേസുകൾ. തിരുവനന്തപുരത്ത് 73, എറണാകുളത്ത് 49, പത്തനംതിട്ടയിൽ 30, തൃശൂരിൽ 26 എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ കോവിഡ് കേസുകൾ. ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്നാണ് ആരോ​ഗ്യ മനന്ത്രാലയത്തിൻ്റെ നിർദ്ദേശം.

എന്നാൽ പൊതുജനങ്ങൾ ആശങ്ക പെടേണ്ട സാഹചര്യം നിലവില്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. കൊവിഡിലെ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്. പ്രായമാവരെയും ശ്വാസകോശരോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.