Kerala Covid Cases: സംസ്ഥാനത്ത് പുതുതായി 64 കോവിഡ് കേസുകൾ; സജീവ രോഗികൾ 1400, രാജ്യത്താകെ 3758 കേസുകൾ
Kerala Covid Lates Update: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 363 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 3758 കോവിഡ് കേസുകളാണുള്ളത്. അതിൽ കൂടുതലും കേരളത്തിലാണ്. എട്ട് സംസ്ഥാനങ്ങളിൽ നിലവിൽ 100-ലധികം കോവിഡ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Covid Cases
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 1400 ആയി ഉയർന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 363 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 3758 കോവിഡ് കേസുകളാണുള്ളത്. അതിൽ കൂടുതലും കേരളത്തിലാണ്. എട്ട് സംസ്ഥാനങ്ങളിൽ നിലവിൽ 100-ലധികം കോവിഡ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
അതേസമയം വെള്ളിയാഴ്ച്ച മാത്രം, രാജ്യത്ത് 1,435 പേർ രോഗമുക്തരായി. മെയ് 31 വരെയുള്ള കണക്കുകൾ പ്രകാരം, ഏറ്റവും സജീവമായ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്.
കേരളം – 1,336 കേസുകൾ
മഹാരാഷ്ട്ര – 467 കേസുകൾ
ഡൽഹി – 375 കേസുകൾ
ഗുജറാത്ത് – 265 കേസുകൾ
കർണാടക – 234 കേസുകൾ
പശ്ചിമ ബംഗാൾ – 205 കേസുകൾ
തമിഴ്നാട് – 185 കേസുകൾ
ഉത്തർപ്രദേശ് – 117 കേസുകൾ
കോവിഡ് ബാധിച്ച് ഡൽഹിയിൽ 60 വയസ്സുള്ള ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് നിലവിൽ 19 രോഗികളാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. 2022-ൽ ഇന്ത്യയിലെ വലിയ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണ് പുതിയ വ്യാപനത്തിന് കാരണമായിരിക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ്-19 അണുബാധകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, സിക്കിമിൽ മാത്രമാണ് രാജ്യത്ത് ഒരു സജീവ കേസുകൾ പോലും നിലവിൽ റിപ്പോർട്ട് ചെയ്യാത്തതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് 26 പേരാണ് മരണപ്പെട്ടിരിക്കുന്നത്.