AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

POCSO Case : അധ്യാപകരിലും പോക്സോ പ്രതികൾ, അച്ചടക്ക നടപടി കർശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Action against teachers who are POCSO offenders: ഹയർ സെക്കന്ററി വിഭാഗത്തിൽ പോക്സോ കേസിലുൾപ്പെട്ട അധ്യാപകർക്കെതിരേയും നടപടി ഉണ്ട്. ഇതിൽ 14 അധ്യാപകർ സർക്കാർ സ്കൂളുകളിൽ ഉള്ളവരാണ്. എയിഡഡ് മേഖലയിൽ നിന്നും 7 അധ്യാപകരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

POCSO Case : അധ്യാപകരിലും പോക്സോ പ്രതികൾ, അച്ചടക്ക നടപടി കർശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
V SivankuttyImage Credit source: https://www.facebook.com/comvsivankutty/
aswathy-balachandran
Aswathy Balachandran | Published: 22 May 2025 19:24 PM

തിരുവനന്തപുരം: കേരളത്തിലെ അധ്യാപകർക്കിടയിൽ പോക്സോ കേസുകൾ ഉള്ളവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ ഉള്ളവർക്കെതിരേ അച്ചടക്ക നടപടി കർശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപകർക്കെതിരായ പോക്‌സോ കേസുകളിൽ ഇതിനകം അച്ചടക്ക നടപടികൾ സ്വീകരിച്ച കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളിൽ പുതുതായി തുടങ്ങുന്നതിനുമാണ് നിലവിലുള്ള തീരുമാനം എന്നും മന്ത്രി അറിയിച്ചു.

ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരയായവരെ സംരക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്ത കേസുകളുടെ ഫയൽ, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവർക്കെതിരേ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടപടി സ്വീകരിച്ചു വരികയാണ്. നടപടി നേരിട്ടതിൽ 12 പേർ അനധ്യാപകരാണ്. ഇവരിൽ സർവ്വീസിൽ നിന്നും 9 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. ഒരാളെ സർവീസിൽ നിന്നും നീക്കം ചെയ്തതുൾപ്പെടെ 45 ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബാക്കി കേസുകളിലും ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ പോക്സോ പ്രകാരം 3 കേസുകൾ രജിസ്റ്റർ ചെയ്ത് അച്ചടക്ക നടപടികൾ തുടർന്ന് വരികയാണ്. ഈ മൂന്ന് ജീവനക്കാർക്കും (2 അദ്ധ്യാപകരും, 1 ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.

അധ്യാപകരിലും പോക്സോ പ്രതികൾ, അച്ചടക്ക നടപടി കർശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിതാരതമ്യേന മുൻ വർഷത്തെക്കാൾ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.