Bharat Mata Controversy : മന്ത്രി അപമാനിച്ചെന്ന് ഗവർണർ, ബിംബങ്ങൾ പാടില്ലെന്ന് മുഖ്യമന്ത്രി; കത്ത് യുദ്ധം കഴിഞ്ഞ് ഭാരതാംബ വിവാദം എവിടേക്ക്?
Kerala Government vs Kerala Governor Bharat Mata Controversy : രാജ് ഭവനിലെ ഔദ്യോഗിക പരിപാടികൾക്ക് ഭരണഘടനവിരുദ്ധ ചിത്രങ്ങളും ബിംബങ്ങളും ഒഴിവാക്കണെമെന്ന് മുഖ്യമന്ത്രി. മന്ത്രി വി ശിവൻകുട്ടി പരിപാടിക്കിടെ പ്രോട്ടോക്കോൾ ലംഘിച്ചാണ് പോയതെന്ന് ഗവർണർ

Kerala Governor Rajendra Arlekar, Chief Minister Pinarayi Vijayan
തിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ തുറന്ന് പോരിന് മുമ്പ് കത്തയച്ച് ഏറ്റമുട്ടി മുഖ്യമന്ത്രിയും ഗവർണറും. രാജ് ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ ഭരണഘടന വിരുദ്ധ ബിംബങ്ങളോ ചിത്രങ്ങളോ പാടില്ലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്തയച്ചു. മന്ത്രിസഭ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചത്. അതേസമയം രാജ് ഭവൻ നടത്തിയ പരിപാടിക്കിടെ നിന്നും വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് അറിയിച്ചുകൊണ്ട് ഗവർണർ മുഖ്യമന്ത്രി മറുപടിയായി കത്ത് നൽകി.
രാജ് ഭവൻ്റെ ഔദ്യോഗിക ചടങ്ങിലും സർക്കാർ ചടങ്ങളിലും മറ്റ് സംഘടനകളുടെ മതങ്ങളുടെയും ചിഹ്നങ്ങളോ, ചിത്രങ്ങളോ, ബിംബങ്ങളോ ഉപയോഗിക്കാൻ പാടില്ലയെന്നാണ് മുഖ്യമന്ത്രി ഗവർണറോട് കത്തിലൂടെ ആവശ്യപ്പെട്ടത്. മന്ത്രിസഭയുടെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചത്. അതേസമയം പരിപാടി ബഹിഷ്കരിച്ചതിലൂടെ മന്ത്രി സംസ്ഥാനത്തിൻ്റെ ഭരണഘടന തലവനായ ഗവർണറെ അപമാനിച്ചുയെന്നാണ് ആർലേക്കർ മുഖ്യമന്ത്രി അയച്ച കത്തിൽ പറയുന്നു. കൂടാതെ ഭാരതാംബ ഒരിക്കലും ഒരു പാർട്ടിയുടെയും സംഘടനയുടെയും ചിഹ്നമല്ല. ഭാരതമാതാവ് എന്ന ആശയം ഭരണഘടന അസംബ്ലി അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ഗവർണ വ്യക്തമാക്കി.
ALSO READ : Kerala police chief: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നംഗ ചുരുക്കപ്പട്ടികയായി
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്നും മന്ത്രി പി പ്രസാദ് വിട്ടു നിന്നതോടെയാണ് ഭാരാതംബ വിവാദത്തിന് തുടക്കമാകുന്നത്. രാജ്ഭവനിലെ പരിപാടിയുടെ വേദിയിൽ ഗവർണറുടെ നിർദേശത്തെ തുടർന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചിരുന്നു. ആദ്യം സിപിഐ ഈ നിക്കത്തെ പൊതുയിടത്തിൽ പ്രതിഷേധിച്ചപ്പോൾ, സിപിഎം കൂടുതൽ പരസ്യപ്രസ്താവനകൾക്ക് മുതിർന്നില്ല. എന്നാൽ രാജ് ഭവൻ്റെ മറ്റൊരു പരിപാടിയിൽ മന്ത്രി വി ശിവൻകുട്ടി പങ്കെടുത്തപ്പോൾ വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ച് പരിപാടിക്കിടെ മന്ത്രി ഇറങ്ങി പോകുകയായിരുന്നു. തുടർന്ന് പ്രത്യക്ഷത്തിൽ സി.പി.എമ്മും ഗവർണക്കെതിരെ പ്രതിഷേധം ഉയർത്തി.
ഈ പ്രശ്നം ഇനി ഗവർണറും സർക്കാരും തമ്മിലുള്ള തുറന്ന പോരിനാണ് വഴിവെക്കുക. ഇപ്പോൾ തന്നെ നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾ ഗവർണറുടെ മേശയിലാണ്. തുറന്ന് പോര് തുടർന്നാൽ ഈ ബില്ലുകളിൽ തീരുമാനം വൈകാനാണ് സാധ്യത.